മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മൈക്രോ മൈനോരിറ്റി എന്ന നിര്‍വചനം അടിയന്തരമായിട്ടുണ്ടാകണം/ സീറോ മലബാർ സഭാ അൽമായ ഫോറം

എറണാകുളം:മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മൈക്രോ മൈനോരിറ്റി എന്ന നിര്‍വചനം അടിയന്തരമായിട്ടുണ്ടാകണം/ സീറോ മലബാർ സഭാ അൽമായ ഫോറം,

ഭാരതത്തിലെ സാമൂഹ്യ പിന്നോക്കാവസ്ഥയുടെ ആഴം അനുസരിച്ച് പട്ടിക വിഭാഗങ്ങള്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്ന് രണ്ടായിത്തിരിച്ചതുപോലെ പ്രജനന നിരക്ക്, ജനസംഖ്യാ വളര്‍ച്ച, ജനസംഖ്യാ അനുപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മൈക്രോ മൈനോറിറ്റി എന്ന നിര്‍വചനം അടിയന്തരമായിട്ടുണ്ടാകണമെന്ന് സീറോ മലബാർ സഭാ അൽമായ ഫോറം കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുന്നു.

ക്രിസ്ത്യന്‍, സിക്ക്, ജൈനര്‍, ബുദ്ധര്‍, പാഴ്‌സി വിഭാഗങ്ങളെ വിവിധ ക്ഷേമപദ്ധതികളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന അവസ്ഥക്ക് പരിഹാരം ഉണ്ടാകണം.ഈ  അഞ്ചുവിഭാഗങ്ങളിലും 2.5 ശതമാനത്തില്‍ താഴെ വീതം ജനസംഖ്യമാത്രമാണുള്ളതെന്നും അതിനാല്‍ ഇവരെ മൈക്രോ മൈനോരിറ്റി വിഭാഗമായി പരിഗണിക്കാന്‍ മൈക്രോ മൈനോരിറ്റി നിര്‍വചനവും ഇതിനായി ഭരണഘടനാ ഭേദഗതിയുമുണ്ടാകണം.

ക്രൈസ്തവരുടെ സാമൂഹ്യ പിന്നോക്കാവസ്ഥ പഠിക്കുവാന്‍ ദേശീയതലത്തില്‍ അടിയന്തരമായി കമ്മറ്റി രൂപീകരിക്കണം.ജനസംഖ്യയിലും സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ മേഖലയിലും കുതിച്ചുയരുന്ന ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനുവേണ്ടി മാത്രമായിട്ട് ന്യൂനപക്ഷത്തിന്റെ മറവില്‍ ക്ഷേമപദ്ധതികള്‍ തുടരുന്നതില്‍  നീതീകരണമുണ്ടോയെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുനർവിചിന്തനം നടത്തണം.

കേരളത്തിൽ ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ അസാധാരണമായ വിധത്തിലുള്ള കാലതാമസമാണ് ആരംഭം മുതൽ കണ്ടുവരുന്നത്. പ്രതിഷേധ സ്വരങ്ങൾ ഉയരുന്ന ഘട്ടത്തിൽ സമാശ്വാസമെന്നോണം ചില പ്രസ്താവനകൾ അധികാരികൾ നടത്തുന്നു എന്നതിനപ്പുറം ആത്മാർത്ഥമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അംഗബലം കുറയുന്ന ക്രൈസ്തവരെപ്പോലെയുള്ള മൈക്രോ മൈനോരിറ്റി വിഭാഗങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയില്‍ ചേര്‍ത്തുനിര്‍ത്തി സംരക്ഷിച്ചില്ലെങ്കിൽ അധികം വൈകാതെ ഇത്തരം വിഭാഗങ്ങൾ അപ്രത്യക്ഷമായേക്കാം.അതിൽ തന്നെ വിവേചനത്തിന്‍റെയും,നീതിരാഹിത്യത്തിന്റെയും കയ്പുനീര്‍ നുണയുന്ന ന്യൂനപക്ഷവിഭാഗമായി  കേരളത്തിലെ ക്രൈസ്തവര്‍ മാറിയിരിക്കുന്നു.കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് ക്രിസ്ത്യന്‍ വിഭാഗത്തിന് അര്‍ഹമായ പ്രതിനിധ്യം ലഭിക്കുന്നില്ല.

ഭരണഘടന നൽകുന്ന അവകാശങ്ങൾക്കായി സമരങ്ങൾ ചെയ്യേണ്ട അവസ്ഥയിൽ ആണ് ഇപ്പോൾ ക്രൈസ്തവ ന്യൂനപക്ഷവിഭാഗങ്ങൾ എത്തിനിൽക്കുന്നത്.ന്യൂനപക്ഷം എന്ന നിലയിൽ ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങളിൽ ഗുരുതരമായ വിവേചനങ്ങൾ ക്രൈസ്തവ സമൂഹം നേരിടുന്നുണ്ട്. ഭരണകൂട പിന്തുണ ലഭിക്കേണ്ട ഒട്ടേറെ സാഹചര്യങ്ങളിൽ അതുണ്ടാകാതെ പോകുന്നതും, പ്രശ്നപരിഹാരങ്ങൾക്ക് കാലതാമസം നേരിടുന്നതും പ്രധാന പ്രതിസന്ധികളാണ്.

ഇത്തരം സാഹചര്യത്തതിൽ  മൈക്രോ മൈനോറിറ്റി പ്രൊട്ടക്ഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ പോളിസി രൂപീകരിച്ചു നടപ്പിലാക്കുവാനും ഭരണഘടനാ പദവിയുള്ള നാഷണല്‍ മൈക്രോ മൈനോരിറ്റി കമ്മീഷന്‍ രൂപീകരിച്ചു കൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്കും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.ക്രിസ്ത്യൻ  ന്യൂനപക്ഷങ്ങൾക്ക് സ്വാതന്ത്യ്രത്തിനും തുല്യ അവസരങ്ങൾക്കുമുള്ള അവകാശം ഉറപ്പുവരുത്തുകയും അവരുടെ അഭിമാനവും അന്തസ്സും സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയുമാണ് സർക്കാരുകൾ ചെയ്യേണ്ടത്.  

ടോണി ചിറ്റിലപ്പിള്ളി,അൽമായ ഫോറം സെക്രട്ടറി

സീറോ മലബാർ സഭ,എറണാകുളം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !