പാലാ ഇടപ്പാടിയിൽ ചിട്ടിനടത്തിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത ഇടുക്കി സ്വദേശിയെ നിക്ഷേപകർ തടഞ്ഞു വെച്ചിരിക്കുന്നു.. പാലാ പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുന്നു

കോട്ടയം :പാലാ ഇടപ്പാടിയിൽ ചിട്ടിനടത്തിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് ആരോപിച്ച് സ്ഥാപനമുടമയെ നിക്ഷേപകർ സ്ഥാപനത്തിനുള്ളിൽ തടഞ്ഞുവെച്ചിരിക്കുന്നു.

ഇടപ്പാടി സീറോ ഗ്ലോബൽ മലങ്കര എന്ന പണമിടപാട് സ്ഥാപനത്തിലാണ് ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ച ശേഷം പണം നിക്ഷേപകർക്ക് നൽകാതെ കബളിപ്പിച്ചത്. പലരോടും സ്ഥപനമുടമ ഇടുക്കി ഉറുമ്പൻചോല നെടുംങ്കണ്ടം കുഴിവിള വീട്ടിൽ മനു (35) നെയാണ് ഇപ്പോൾ നാട്ടുകാർ തടഞ്ഞു വെച്ചിരിക്കുന്നത്..പാലായിൽ വിവിധ ഭാഗങ്ങളിൽ ഇയാൾ സ്ഥാപനം നടത്തുന്നതായും ഇടപ്പാടിയിൽ നിന്ന് മാത്രം 12 ലക്ഷം രൂപയും 18 പവൻ സ്വർണ്ണവും തട്ടിച്ചെന്നാണ് ലഭിക്കുന്ന വിവരം.
മീനച്ചിൽ താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ ഉദ്യോഗസ്ഥനാണ് എന്ന് തെറ്റിധരിപ്പിച്ചാണ് പലരിൽ നിന്നും പണം കൈപറ്റിയിരിക്കുന്നത്.. ഇടപ്പാടി, തലപ്പലം ഭാഗങ്ങളിലെ നിക്ഷേപകർ അറിയിച്ചതിനെ തുടർന്ന് ജനപ്രതിനിധികളായ സതീഷ് കെ. ബി. രാഹുൽ ജി നായർ.
തുടങ്ങിയവർ സ്ഥലത്തെത്തി തുടർന്ന് സ്ഥാപനത്തിൽ നിന്ന് മാറാൻ ശ്രമിച്ച മനുവിനെ തടഞ്ഞുവെച്ച് പാലാ പോലീസിനെ വിവഅറിയിക്കുകയും പാലാ SHO സ്ഥലത്തെത്തി വിശദാംശങ്ങൾ ശേഖരിച്ചു വരികയാണ്...

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !