മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

കോട്ടയം : വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ MDMA യുമായി യുവാവിനെ  പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് മേലാട്ട്കുന്ന് ഭാഗത്ത് കാലായില്‍ പറമ്പിൽ വീട്ടിൽ  ശ്രീജു സുനിൽകുമാർ (23) എന്നയാളെയാണ്  ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കോട്ടയം ഈസ്റ്റ്‌ പോലീസും ചേർന്ന് പിടികൂടിയത്.

കോട്ടയം റെയിൽവേ സ്റ്റേഷൻ ഭാഗം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന്  ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്  ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്  ഇന്ന് രാവിലെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ഈസ്റ്റ്‌ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കോട്ടയം റെയിൽവേ സ്റ്റേഷൻ ഭാഗത്ത് വച്ച് ഇയാളെ എം.ഡി.എം.എ യുമായി പിടികൂടുന്നത്. പരിശോധനയിൽ ഇയാളിൽ നിന്നും   2.7 ഗ്രാം MDMA പോലീസ് കണ്ടെടുക്കുകയും ചെയ്തു.
ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ  ഷമീർഖാൻ പി.എ, സി.പി.ഓ മാരായ ലിബു ചെറിയാന്‍, അജേഷ് ജോസഫ്‌ . ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ  പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി. ഈ കേസിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !