കലബുര്‍ഗി: കര്‍ണാടകയിലെ കലബുര്‍ഗിയില്‍ ഡോക്ടറുടെ വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് കുഞ്ഞിനെ കണ്ടെത്തി.
തിങ്കളാഴ്ച വൈകീട്ട് കലബുര്‍ഗിയിലെ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. ചിത്താപൂര്‍ സ്വദേശികളായ രാമകൃഷ്ണയുടേയും കസ്തൂരിയുടേയും കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. കൂടുതല്‍ ചികിത്സയ്ക്ക് വേണ്ടി ഐസിയുവിലേക്ക് മാറ്റണം എന്നുപറഞ്ഞാണ് അമ്മയുടെ അരികില്‍ നിന്ന് കുഞ്ഞിനെ എടുത്ത് കൊണ്ടുപോയത്.ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചതോടെയാണ് തട്ടിക്കൊണ്ടുപോവല്‍ പുറത്തറിഞ്ഞത്. രണ്ട് യുവതികളാണ് കുഞ്ഞിനെ എടുത്തുകൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.കുറ്റവാളികള്‍ മനുഷ്യക്കടത്ത് മാഫിയയുടെ ഭാഗമാണോ എന്ന് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.ഡോക്ടറുടെ വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി.. 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തി പോലീസ്
0
ബുധനാഴ്ച, നവംബർ 27, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.