തിരുവനന്തപുരം: പോലീസിൽ വനിതാ-പുരുഷ ഡ്രൈവർമാർ, കമ്പനി/ബോർഡ്/കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫർ/സി.എ. തുടങ്ങി 34 കാറ്റഗറികളിലേക്ക് പി.എസ്.സി. വിജ്ഞാപനം അംഗീകരിച്ചു. നവംബർ 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും.
2025 ജനുവരി ഒന്ന് വരെ അപേക്ഷിക്കാൻ സമയമുണ്ട്.ആരോഗ്യവകുപ്പിൽ സയന്റിഫിക് ഓഫീസർ, മിൽമയിൽ ടെക്‌നിക്കൽ സൂപ്രണ്ട്, മെഡിക്കൽ കോളേജുകളിൽ ലബോറട്ടറി ടെക്‌നീഷൻ, കേരഫെഡിൽ ഫയർമാൻ, കെ.എഫ്.സി.യിൽ അസിസ്റ്റന്റ്, കയർഫെഡിൽ മാർക്കറ്റിങ് മാനേജർ, ലേബർ വെൽഫെയർ ഫണ്ട് ബോർഡിൽ അസിസ്റ്റന്റ് മാനേജർ, വിവിധ ജില്ലകളിൽ മരാമത്ത് വകുപ്പിൽ ലൈൻമാൻ തുടങ്ങിയവയാണ് വിജ്ഞാപനം തയ്യാറായ മറ്റു തസ്തികകൾ. എൻ.സി.എ., സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വിജ്ഞാപനങ്ങളും ഇതോടൊപ്പമുണ്ട്.വിവിധ ജില്ലകളിൽ വിവിധ വകുപ്പിൽ ക്ലർക്ക് നിയമനത്തിനുള്ള സാധ്യതാപ്പട്ടിക തയ്യാറാക്കാൻ യോഗം അനുമതി നൽകി. ഒക്ടോബർ 19 വരെ എട്ടു ഘട്ടമായി നടത്തിയ ക്ലർക്ക് പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് പട്ടിക പ്രസിദ്ധീകരിക്കും.കോട്ടയം, എറണാകുളം, കാസർകോട് ജില്ലകളിൽ ഹൈസ്‌കൂൾ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ നിയമനത്തിനുള്ള ചുരുക്കപ്പട്ടികയും വൈകാതെ പ്രസിദ്ധീകരിക്കും. അഭിമുഖം നടത്തി റാങ്ക് പട്ടിക തയ്യാറാക്കാനും നിർദ്ദേശം നൽകി. അഭിമുഖത്തിന്റെ തീയതി പിന്നീടറിയിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.