നോർത്ത് പറവൂർ: വഖഫ്-മദ്രസ സംവിധാനങ്ങൾ തകർക്കുകയെന്ന ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എസ്ഡിപിഐ പറവൂർ മണ്ഡലം കമ്മിറ്റി ചർച്ചാ സംഗമവും വഖഫ് സംരക്ഷണ സമിതി രൂപീകരണവും നടത്തി. പറവൂർ മന്നം ഐ എ എം എം എ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി പറവൂർ മണ്ഡലം മഹല്ല് കൂട്ടാഴ്മ ജനറൽ കൺവീനർ കെ.ബി. കാസിം ഉദ്ഘാടനം ചെയ്തു.
എസ്ഡിപിഐ പറവൂർ മണ്ഡലം പ്രസിഡന്റ് സിയാദ് സി എസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ലത്തീഫ് കെ.എം വിഷയാവതരണം നടത്തി. വഖഫ് സംരക്ഷണ വേദി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സുന്നാ ജാൻ , എസ് ഡിപിഐ സംസ്ഥാന സമിതി അംഗം വി എം ഫൈസൽ,ജംഇയത്തുൽ ഉലമ ഹിന്ദ് ജില്ലാ ജനറൽ സെക്രട്ടറി ഷിഹാബുദ്ദീൻ ബാഖവി, വെൽഫയർ പാർട്ടി പ്രതിനിധി യൂസഫ് മന്നം, പറവൂർ വ്യാപാരി വ്യവസായി സമിതി ഭാരവാഹി കെ എം സലിം, മണ്ഡലത്തിലെ വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികൾ, പൗരപ്രമുഖർ തുടങ്ങി നിരവധി പേർ ചർച്ചാ സംഗമത്തിൽ പങ്കാളികളായി.തുടർന്ന് കെ.എ അമാനുള്ള രക്ഷാധികാരിയായും, നിസാർ അഹമ്മദ് ജനറൽ കൺവീനർ, ഷാഹുൽ ഹമീദ് വെടിമറ, കബീർ എം എ , അനസ് പറവൂർ എന്നിവർ കൺവീനറന്മാരുമായി പതിനഞ്ചംഗ വഖഫ് മദ്രസ സംരക്ഷണ സമിതി രൂപീകരിച്ചു.
ചർച്ചാ സംഗമത്തിന് മണ്ഡലം സെക്രട്ടറി സുധീർ അത്താണി സ്വാഗതവും വൈസ് പ്രസിഡന്റ് നിസാർ അഹമ്മദ് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.