പൂജപ്പുര സെൻട്രൽ ജയിലിൽ ജയിൽ ഉദ്യോ​ഗസ്ഥർക്കുനേരേ തടവുകാരന്റെ ആക്രമണം; രണ്ട് ഉദ്യോ​ഗസ്ഥർക്ക് പരിക്ക്

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ജയിൽ ഉദ്യോ​ഗസ്ഥർക്കുനേരേ തടവുകാരന്റെ ആക്രമണം. വധശ്രമ കേസിലെ വിചാരണ തടവുകാരനായ ചാവക്കാട് സ്വദേശി ബിൻഷാദ് ആണ് ജയിൽ ജീവനക്കാരെ ആക്രമിച്ചത്. പ്രകോപനമൊന്നുമില്ലാതെയാണ് ഇയാൾ അക്രമാസക്തനായത്. ഇഷ്ടിക ഉപയോ​ഗിച്ചുള്ള ആക്രമണത്തിൽ രണ്ട് ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിരവധി കേസുകളിലെ പ്രതിയായ ബിൻഷാദ് നേരത്തേ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുണ്ട്. മാവോയിസ്റ്റ് അനുഭാവിയായ ചന്ദ്രു എന്ന തിരുവെങ്കിടത്തെയും ഇയാൾ ജയിലിൽ വെച്ച് ഏതാനും ദിവസം മുമ്പ് ആക്രമിച്ചിരുന്നു.

ഈ സംഭവത്തിൽ ജയിൽ അധികൃതർ പൂജപ്പുര പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് വീണ്ടും ജയിലിൽ ഇയാൾ ആക്രമണം നടത്തിയത്. ഈ സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കോഴിക്കോട് ജില്ലാ ജയിലിലും രണ്ട് പ്രതികൾ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവമുണ്ടായിരുന്നു. കുപ്പിച്ചില്ലും കൈയ്യാമവും ഉപയോഗിച്ചായിരുന്നു കോഴിക്കോട് ജയിലിലെ ആക്രമണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !