ചെന്നൈ: മുതിര്‍ന്ന നടനും സംവിധായകനും കമല്‍ ഹാസന്റെ സഹോദരനുമായ ചാരുഹാസന് ആശുപത്രിയില്‍. ദീപാവലിയുടെ തലേന്ന് രാത്രി വീണതിനെ തുടര്‍ന്നാണ് ചാരുഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകളായ നടി സുഹാസിനിയാണ് വിവരം പങ്കുവെച്ചത്. സര്‍ജറി വേണ്ടിവരുമെന്നാണ് സുഹാസിനി വ്യക്തമാക്കിയത്.
ഇന്‍സ്റ്റാഗ്രാമില്‍ ചാരുഹാസനൊപ്പമുള്ള ചിത്രം സുഹാസിനി പങ്കുവെച്ചിട്ടുണ്ട്. “ദീപാവലിയുടെ തലേന്ന് ഒന്ന് വീണു, അങ്ങനെ ഞങ്ങളുടെ ദീപാവലി ആശുപത്രിയിലായി. ഒരു സര്‍ജറിക്ക് തയ്യാറെടുക്കുകയാണ്” എന്നാണ് സുഹാസിനി പങ്കുവെച്ച ചിത്രത്തിൻറെ ക്യാപ്ഷൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.