മലപ്പുറം: സ്വകാര്യ വ്യക്തിയുടെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനം നിലമ്പൂർ വനം വിജിലൻസ് വിഭാഗം പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വാക്കാലൂർ കാവനൂർ ഭാഗത്ത് നിന്ന് 26.9 കിലോ ചെത്തിയ ചന്ദന മുട്ടികൾ പിടികൂടിയത്.
വീട്ടുടമസ്ഥനായ പ്രതി കാവനൂർ പാറക്കൻ അബ്‌ദുള്‍ സലാം ഒളിവിലാണ്. ചന്ദന മുട്ടികള്‍ക്കൊപ്പം ആയുധങ്ങളും കണ്ടെടുത്തു. ഇവ തുടര്‍ അന്വേഷണത്തിനായി കൊടുമ്പുഴ വനം ഓഫിസിലേക്ക് മാറ്റി. കാവനൂർ മേഖലകളിൽ ചന്ദനവിൽപ്പന സംഘങ്ങൾ ഉണ്ടെന്ന സൂചനയും വനം വകുപ്പ് നൽകുന്നുണ്ട്.
നിലമ്പൂർ വനം വിജിലൻസ് റെയ്ഞ്ച് ഓഫിസർ ബിജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഫീസർ സി കെ വിനോദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എൻ പി പ്രദീപ്, പി പി രതീഷ്, പി വിപിൻ, സി അനിൽകുമാർ, കൊടുമ്പുഴ സ്റ്റേഷനിലെ വീണാദാസ്, ശരണ്യ, അബ്‌ദുള്‍ നാസർ എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.