തിരുവനന്തപുരം : തൃശൂര്‍ പൂരം അതിന്റെ എല്ലാ പ്രൗഢിയോടും പാരമ്പര്യത്തോടും നടത്തണം എന്നാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്ന് മന്ത്രി കെ. രാജന്. ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ വന്ന സാഹചര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
പൂരത്തിന്റെ സുഗമമായ നടത്തിപ്പുള്പ്പടെയുള്ള കാര്യങ്ങളിലും ചട്ടഭേദഗതിയിലും മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ചര്‍ച്ച ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വെച്ച് പൂരം മുന്നോട്ട് കൊണ്ടുപോവാനാവില്ല. തൃശൂര്‍ പൂരത്തിലെ കുടമാറ്റം പോലും നടത്താനാകാതെ വരും. പ്രധാനപ്പെട്ട ഒരുപാട് എഴുന്നള്ളിപ്പുകളെ അത് ബാധിക്കും.
വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിക്കാനാണ് തീരുമാനമെന്നും നിയമസഭയുടെ സബ്ജക്ട് കമ്മറ്റിയുമായി ബന്ധപ്പെട്ട യാത്രയിലുള്ള വനം മന്ത്രി ഡിസംബറില്‍ തിരികെ എത്തിയാലുടന്‍ മുഖ്യമന്ത്രി ഉന്നത തല യോഗം വിളിക്കുമെന്നും കെ. രാജന് അറിയിച്ചു.
പൂരവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിശോധിക്കുമെന്നും ജനങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ നിയമ വിദഗ്ദരോട് ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.