ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർക്ക് ഇനി ഇ.പി.എഫ് ആനുകൂല്യം

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർക്കെല്ലാം ഇനി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) ആനുകൂല്യം. ഗ്രാമ, ബ്ലോക്ക്, ജില്ല, സംസ്ഥാന തലത്തിൽ ജോലിചെയ്യുന്നവരെയെല്ലാം വ്യവസ്ഥകൾക്ക് വിധേയമായി പദ്ധതിയിൽ ചേർക്കാൻ തദ്ദേശവകുപ്പ് തീരുമാനിച്ചു.

ഇ.പി.എഫ് നിയമപ്രകാരം 15,000 രൂപവരെ വേതനം വാങ്ങുന്നവരെയാണ് നിർബന്ധമായും അംഗങ്ങളാക്കേണ്ടത്. തൊഴിലുറപ്പ് പദ്ധതി കരാർ ജീവനക്കാർക്ക് നിലവിലെ കുറഞ്ഞ വേതനം 24,040 രൂപയാണ്. അതിനാൽ അപേക്ഷയുടെ അടിസ്ഥാനത്തിലാകും അവരെ പദ്ധതിയിൽ ചേർക്കുക. 15,000 രൂപവരെ വേതനമുള്ള താൽക്കാലിക ജീവനക്കാരെ നിർബന്ധമായും ചേർക്കും. 15,000 രൂപയോ അതിലധികമോ പ്രതിമാസം വേതനം വാങ്ങുന്ന താൽക്കാലിക ജീവനക്കാരൻ 1800 രൂപ (15,000 രൂപയുടെ 12 ശതമാനം) പി.എഫിലേക്ക് അടയ്​ക്കണം. 1950 രൂപയാണ് (15,000 രൂപയുടെ 13 ശതമാനം) തൊഴിലുടമയുടെ വിഹിതം. 

തദ്ദേശ സ്ഥാപനങ്ങളോ ബന്ധപ്പെട്ട ജില്ല, സംസ്ഥാന അധികാരികളോ ശ്രം സുവിധ പോർട്ടലിൽ തൊഴിലുടമ എന്നനിലയിൽ രജിസ്റ്റർ ചെയ്ത് എല്ലാ മാസവും 15നു മുമ്പ് മൊത്തം തുകയും പി.എഫ് ഫണ്ടിലേക്ക് അടയ്​ക്കണം. തൊഴിലുറപ്പ് ഭരണച്ചെലവിനുള്ള പണം പൂർണമായും കേന്ദ്ര സർക്കാറാണ് അനുവദിക്കുന്നത്. ഇത്​ കിട്ടാൻ പലപ്പോഴും താമസമുണ്ടാകും. അതിനാൽ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾ തുക തനതുഫണ്ടിൽനിന്ന് അടയ്​ക്കാനാണ് നിർദേശം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !