തൃശൂർ: ഐഎഎസ് രംഗത്തുണ്ടായ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി കെ. രാജൻ. ഏതുവിധത്തിലും പ്രവർത്തിക്കാമെന്ന തരത്തിൽ ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.
ഐഎഎസ് തലപ്പത്തെ തർക്കത്തിൽ മുഖ്യമന്ത്രി കർശന തീരുമാനമെടുക്കും. നടപടിക്രമങ്ങൾക്കും സംവിധാനങ്ങൾക്കും അനുസരിച്ചു തന്നെ ഉദ്യോഗസ്ഥർ മുന്നോട്ടു പോകും. അതിനെതിരായി പ്രവർത്തിക്കുന്നത് എത്ര ഉന്നതനായ വ്യക്തിയാണെങ്കിലും നടപടി ഉണ്ടാകുമെന്നും രാജൻ പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കേണ്ട ചട്ടങ്ങളും രീതികളുമുണ്ട്. അത് പുലർത്തിയില്ലെങ്കിൽ സർവീസിന് നിരക്കാത്ത കാര്യമായി കാണും. നിലവിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അഭിപ്രായം ലഭ്യമാക്കും.
കൃത്യമായ നിലപാട് ആയിരിക്കും സർക്കാർ സ്വീകരിക്കുക. ആരോടെങ്കിലും പ്രത്യേകിച്ച് പ്രീണനമോ വിവേചനമോ ഉണ്ടാകില്ല. കൃത്യമായ നിലപാടെടുത്തു മുന്നോട്ടു പോകുമെന്നും രാജൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.