കൊളംബോ: ശ്രീലങ്കയിൽ പുതിയ മന്ത്രിസഭ തിങ്കളാഴ്ച അധികാരമേറ്റെടുക്കും. ഹരിണി അമരസൂര്യ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി തുടരും. കൂടാതെ വിദ്യാഭ്യാസ വകുപ്പും ഹരിണി ഏറ്റെടുക്കും. പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദിസനായകെയുടെ നാഷനല്‍ പീപ്പിള്‍സ് പവര്‍ (എൻ.പി.പി) ഭൂരിപക്ഷം നേടിയതിന് പിന്നാലെയാണ് പുതിയ മന്ത്രിസഭയെ പ്രസിഡന്റ് പ്രഖ്യാപിച്ചത്. മന്ത്രിമാരും സഹമന്ത്രിമാരും ഇന്ന് വൈകീട്ടോടെ പ്രസിഡന്റ് ദിസനായകെക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്യുക.ഈ വര്‍ഷം സെപ്റ്റംബര്‍ 24 മുതല്‍ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിച്ചു വരികയാണ് ഹരിണി അമരസൂര്യ. ശ്രീലങ്കയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് അവർ. കൊളംബോയില്‍ 6,55,289 ഭൂരിപക്ഷം നേടിയാണ് ഹരിണി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
വിദേശകാര്യമന്ത്രിയായി മുതിര്‍ന്ന നേതാവ് വിജിത ഹെറാത്തിനെ വീണ്ടും നിയമിച്ചിട്ടുണ്ട്. വ്യാഴാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 225 അംഗ പാര്‍ലമെന്റില്‍ 159 സീറ്റ് നേടിയാണ് എൻ.പി.പി ഭൂരിപക്ഷം കരസ്ഥമാക്കിയത്. 25ല്‍ താഴെ മന്ത്രിമാരായിരിക്കും മന്ത്രിസഭയില്‍ ഉണ്ടായിരിക്കുക. 22 മന്ത്രിമാരായിരിക്കും 24 വകുപ്പുകള്‍ കൈകാര്യം ചെയ്യുക. ഇതനുസരിച്ച് ഡെപ്യൂട്ടി മന്ത്രിമാരെയും നിയമിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.