കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതക കേസില്‍ പ്രതി അബ്ദുൽ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി.
വാടകയ്‌ക്കെടുത്ത കാറിലായിരുന്നു യുവതിയുമായി പ്രതി ലോഡ്ജിൽ എത്തിയതും പിന്നീട് മുങ്ങിയതും. സുഹൃത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തി. പ്രതി അബ്ദുൽ സനൂഫ് കേരളം വിട്ടെന്നും ബെംഗളൂരുവിൽ ഉണ്ടെന്നുമാണ് പൊലീസ് നിഗമനം. ഇയാൾക്ക് പാസ്പോർട്ട് ഇല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.കർണാടകയിൽ അബ്ദുൽ സനൂഫിനു വേണ്ടിയുള്ള പരിശോധന തുടരുകയാണ്. ഇയാൾ ഉപയോഗിച്ച കാർ പാലക്കാട് നിന്നാണ് കണ്ടെടുത്തത്. തൃശൂർ തിരുവില്വാമല സ്വദേശിയാണ് അബ്ദുൾ സനൂഫ്. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
കഴിഞ്ഞ ദിവസമാണ് മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അബ്ദുൽ സനൂഫാണ് യുവതിക്കൊപ്പം ലോഡ്ജിൽ മുറി എടുത്തത്. 25ാം തീയതി രാത്രി ലോഡ്ജിൽ നിന്ന് പോയതാണ് അബ്ദുൾ സനൂഫ്. ഇയാൾ ലോഡ്ജിൽ നൽകിയ വിലാസവും ഫോൺ നമ്പരും വ്യാജമാണെന്ന് അന്വേഷത്തിൽ വ്യക്തമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.