ഭുജ്: അതിർത്തിയിലെ ഒരിഞ്ച് ഭൂമിയിൽ പോലും ഇന്ത്യക്ക് വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന് ആവർത്തിച്ച് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കച്ച് മേഖലയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച ശേഷം അവരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പ്രതിരോധിക്കാനുള്ള സൈന്യത്തിൻ്റെ ശക്തിയിൽ ജനങ്ങൾ വിശ്വസിക്കുന്നുണ്ടെന്ന് പറഞ്ഞ മോദി തങ്ങൾ സൈനികരുടെ ദൃഢനിശ്ചയത്തെ വിശ്വസിക്കുന്നുവെന്നും വ്യക്തമാക്കി.ഇന്ന് ഭാരതത്തിന് അതിൻ്റെ ഒരിഞ്ച് അതിർത്തിയിൽ പോലും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. അതുകൊണ്ടാണ് തങ്ങളുടെ നയങ്ങൾ സായുധ സേനയുടെ നിശ്ചയദാർഢ്യവുമായി പൊരുത്തപ്പെടുന്നതെന്ന് മോദി വ്യക്തമാക്കി.
കൂടാതെ സൈനികർ കാരണം തങ്ങളുടെ രാജ്യം സുരക്ഷിതമാണെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് തോന്നുന്നുണ്ട്. ലോകം നമ്മുടെ സൈന്യത്തെ കാണുമ്പോൾ അത് ഇന്ത്യയുടെ ശക്തിയെ കാണക്കാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ ശത്രുക്കൾ സൈനികരെ കാണുമ്പോൾ അവരുടെ ദുഷിച്ച പദ്ധതികളുടെ അവസാനമാണ് അവർ ദർശിക്കുന്നതെന്നും മോദി സൈനികരോട് പറഞ്ഞു. ദിപാവലി ദിനത്തിൽ സൈനികർക്ക് മധുരം നൽകുകയും അവർക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.