ചെന്നൈ: ധനുഷ്-നയന്‍താര പ്രശ്നം സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ നയന്‍താരയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് തമിഴകത്തെ ഫിലിം ജേര്‍ണലിസ്റ്റും മുന്‍ ഫിലിം മേക്കറുമായ അന്തനന്‍. ധനുഷിന്റെ സ്വഭാവം നയന്‍താര പറഞ്ഞത് പോലെയാണെങ്കിലും ഈ വിഷയത്തില്‍ ധനുഷിന്റെ ഭാഗത്താണ് ന്യായമെന്ന് അദ്ദേഹം പറഞ്ഞു.
‘ഇത് പണത്തിന്റെ വിഷയമല്ല. ഈഗോയാണ്. അതുകൊണ്ടാണ് ഇത്ര വലിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കത്തില്‍ വിഘ്നേശിന്റെ പങ്കുമുണ്ട്. നാനും റൗഡി താന്‍ പ്രേക്ഷക പ്രീതി നേടിയെങ്കിലും ധനുഷിന് ഈ സിനിമ നഷ്ടമായിരുന്നു.’ ഈ സിനിമ നടക്കുമ്പോള്‍ വിഘ്നേശ് ആരുമറിയുന്ന സംവിധായകനല്ല. ആറ് കോടി രൂപ ബജറ്റില്‍ സിനിമ ചെയ്യാനാണ് ധനുഷ് പറഞ്ഞത്. വിജയ് സേതുപതി ശമ്പളം വാങ്ങാതെയാണ് അഭിനയിച്ചത്. ഷൂട്ട് തുടങ്ങി കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നയന്‍താരയും വിഘ്നേശും പ്രണയത്തിലായി. ഇത് ധനുഷിന് ഇഷ്ടപ്പെട്ടില്ല. ആ നീരസത്തോടെയാണ് പടം തുടങ്ങുന്നത്.’
‘ഷൂട്ടിംഗിനിടെ പകുതി സമയവും രണ്ട് പേരും കാരവാനിലിരുന്ന് സംസാരിക്കും. സിനിമ പെട്ടെന്ന് തീര്‍ത്തില്ല. ചെലവ് 16 കോടിയിലെത്തി. ധനുഷ് ടെന്‍ഷനിലായിരുന്നെന്നും അന്തനന്‍ പറയുന്നു. മൂന്ന് സെക്കന്റ് വീഡിയോക്ക് പത്ത് കോടി രൂപ ധനുഷ് ആവശ്യപ്പെടുന്നത് ആളുകള്‍ക്ക് ആശ്ചര്യമായിരിക്കാം. ഇതേ നയന്‍താര പത്ത് ദിവസത്തെ ഷൂട്ടിന് പത്ത് കോടി രൂപ ചോദിക്കുന്നത് അന്യായമല്ലേ.’ ധനുഷ് ഏറെക്കുറെ സിനിമ ഉപേക്ഷിച്ചതായിരുന്നു.
ഒരു ഗാന രംഗം എടുക്കേണ്ട കാര്യം പറഞ്ഞപ്പോള്‍ നീ വേണമെങ്കില്‍ എടുത്തോയെന്ന് ധനുഷ് പറഞ്ഞു. ഒടുവില്‍ നയന്‍താര പണം കൊടുത്ത ശേഷമാണ് ഈ ഗാനം ഷൂട്ട് ചെയ്തത്. സിനിമ കിട്ടിയ വിലയ്ക്ക് ധനുഷ് വിറ്റു. ഇതോടെ പത്ത് കോടി രൂപ നഷ്ടം വന്നു. ആ ദേഷ്യം ധനുഷിനുണ്ടായിരുന്നു,’ അന്തനന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.