തിരുവനന്തപുരം: മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അത്തരമൊരു സാഹചര്യം മുനമ്പത്തില്ല. വിഷയത്തിൽ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.
ജനങ്ങളെ കുടിയൊഴുപ്പിക്കുന്നതിനെതിരെ സമരം നടത്തി പാരമ്പര്യമുള്ളവരാണ് കമ്യൂണിസ്റ്റുകാർ. കേരളത്തിൽ എവിടെയായാലും ജനങ്ങൾ താമസിച്ചുകൊണ്ടിരിക്കുന്ന ഭൂമിയിൽ നിന്ന് അവരെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ല. കോടതി ഇടപെടൽ ഉൾപ്പടെയുള്ള സാങ്കേതിക പ്രശ്നങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ട്. അതൊക്കെ സർക്കാർ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
മതത്തിന്റെ അടിസ്ഥാനത്തിൽ വാട്‌സാപ്പ് ഗ്രൂപ്പുകൾ തുടങ്ങിയ വിഷയം ഗൗരവമായി കാണുന്നുവെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. വിഷയം സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും ആവശ്യമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.ജമാ അത്തെ ഇസ്‌ലാമി ബിജെപിയുടെ കൗണ്ടര്‍പാര്‍ട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.