മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേർക്ക് വധഭീഷണി മുഴക്കിയ 24 കാരിയായ യുവതിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ്‌നഗർ സ്വദേശിനിയായ ഫാത്തിമ ഖാൻ എന്ന യുവതിയാണ് പിടിയിലായത്.
ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിഎസ്‌സി ബിരുദം നേടിയ യുവതി പ്രദേശത്ത് കുടുംബാംഗങ്ങൾക്കൊപ്പം താമസിച്ചിരുന്നത്. യുവതിയുടെ പിതാവ് തടി ബിസിനസാണ് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
10 ദിവസത്തിനകം ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചില്ലെങ്കിൽ എൻസിപി നേതാവ് ബാബ സിദ്ദിഖിയെപ്പോലെ യോഗിയും കൊല്ലപ്പെടുമെന്ന് ഭീഷണിപ്പെടുത്തി മുംബൈ ട്രാഫിക് പോലീസിന്റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് ശനിയാഴ്ചയാണ് അജ്ഞാത നമ്പറിൽ നിന്ന് സന്ദേശം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഖാൻ സന്ദേശം അയച്ചതായി പോലീസ് കണ്ടെത്തി.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉല്ലാസ്‌നഗർ പോലീസുമായി ചേർന്ന് മുംബൈ ഭീകരവിരുദ്ധ സേന നടത്തിയ സംയുക്ത ഓപ്പറേഷനിൽ യുവതിയെ കണ്ടെത്തി പിടികൂടി. അതേ സമയം യുവതിക്ക് നല്ല യോഗ്യതയുണ്ടെങ്കിലും മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. നവംബർ 20ന് നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ആദിത്യനാഥ് മഹാരാഷ്‌ട്രയിലെത്താൻ സാധ്യതയുള്ളതിനാൽ പോലീസ് കനത്ത ജാഗ്രതയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.