ന്യൂഡൽഹി : പാമോലിൻ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനാണ് മാറ്റിയത്. ഹർജി പരിഗണിക്കുന്നത് ഇനി മാറ്റിവയ്ക്കില്ലെന്ന സൂചനയും സുപ്രീംകോടതി നൽകി.
മുന്‍ മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ പി.ജെ. തോമസ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കോണ്‍ഗ്രസ് നേതാവ് ടി.എച്ച് മുസ്തഫ എന്നിവർ നൽകിയ ഹർജികൾ ആണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. മുസ്തഫ മരിച്ചതിനാൽ അദ്ദേഹത്തിന്റെ അപ്പീൽ കോടതി രേഖകളിൽ നിന്ന് ഒഴിവാക്കി.സീനിയർ അഭിഭാഷകന്റെ അസൗകര്യം ചൂണ്ടിക്കാട്ടി ഹർജി പരിഗണിക്കുന്നത് മാറ്റണമെന്ന് ഇന്ന് പി.ജെ തോമസിന്റെ അഭിഭാഷകൻ ആണ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. ഒരു പതിറ്റാണ്ടായി കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഹർജി വീണ്ടും മാറ്റുന്നതിൽ ഉള്ള അതൃപ്തി കോടതി അറിയിച്ചു. എന്നാൽ ആവശ്യം അഭിഭാഷകൻ വീണ്ടും ഉന്നയിച്ചതിനെ തുടർന്ന് ഹർജി പരിഗണിക്കുന്നത് ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവർ അടങ്ങിയ ബെഞ്ച് മാറ്റി.
2012 ൽ ഫയൽ ചെയ്ത ഹർജികളാണ് ഇന്ന് (ബുധനാഴ്ച) കോടതിയുടെ പരിഗണനയ്ക്ക് വന്നത്. കേസിൽ വിചാരണ തുടരുന്നതിന് തടസമില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹൈക്കോടതിയുടെ പരിഗണനയിൽ മറ്റൊരു കേസ് നിലനിൽക്കുന്നതിനാൽ വിചാരണ ഇതുവരെയും ആരംഭിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.