കല്ലടിക്കോട്: വിനോദസഞ്ചാര മേഖലക്ക് പേരുകേട്ട ശിരുവാണി അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും തുറക്കുന്നു. നവംബർ ഒന്ന് മുതലാണ് വിനോദ സഞ്ചാരികൾക്ക് ശിരുവാണി തുറന്ന് നൽകുക. വനം വകുപ്പ് അനുമതി ലഭിച്ചവർക്കാണ് പ്രവേശനം ലഭിക്കുക.
പശ്ചിമഘട്ട മലനിരകളോട് ചേർന്ന നയന മനോഹരമായ കാഴ്ചകളും പ്രകൃതി ഭംഗിയും ആസ്വദിക്കുവാനുള്ള അവസരമാണ് ഇതിലൂടെ സാധ്യമാകുന്നത്. നിലവിൽ മുൻകൂർ ബുക്കിങ് ചെയ്തു വരുന്ന സന്ദർശകർക്കാണ് പാസ് ലഭിക്കുക.പ്രളയകാലാനന്തരമുള്ള റോഡ് തകർച്ചയും വിനോദസഞ്ചാരികളുടെ സുരക്ഷയും പരിഗണിച്ചാണ് വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
സഞ്ചാരികൾക്ക് ശിരുവാണി ഡാം, കേരളമേട്, പുൽമേട്ട് ട്രക്കിങ് എന്നിവ ഉൾപ്പെട്ട ഇഞ്ചിക്കുന്ന് മുതൽ കേരള മേട് വരെയുള്ള 21 കിലോമീറ്റർ ദൈർഘ്യമുള്ള വനപ്രദേശങ്ങളിലൂടെയുള്ള സവാരിക്ക് പ്രത്യേക സൗകര്യമാണ് വനം വകുപ്പ് ഒരുക്കിയിട്ടുള്ളത്. സന്ദർശകർ വരുന്ന വാഹനത്തിൽ പരമാവധി മൂന്ന് മണിക്കൂർ നേരം സന്ദർശനം അനുവദിക്കും.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.