കണ്ണൂർ: കരിവെള്ളൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കാസർകോട് ചന്തേര സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്.
ദിവ്യശ്രീയുടെ അച്ഛൻ വാസുവിന് കഴുത്തിനും വയറിനും വെട്ടേറ്റു. ഭർത്താവ് രാജേഷിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. രാജേഷും ദിവ്യശ്രീയും അകന്നു കഴിയുകയായിരുന്നു.
വൈകിട്ട് അഞ്ചരയോടെ ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് വെട്ടുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ പിന്തുടർന്ന് വെട്ടി. തടയാനെത്തിയപ്പോഴാണ് അച്ഛനെയും വെട്ടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.