കൊച്ചി : മുനമ്പം ഭൂമി വഖ്ഫ് ഭൂമി തന്നെയാണെന്നും, അന്യായമായി കൈവശം വെച്ച റിസോർട്ട് , ബാർ ഉടമകളെ അടിയന്തിരമായി ഒഴിപ്പിക്കണമെന്നും എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്ത് അലി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിലവിലുള്ള കോടതി വിധികളെല്ലാം ഭൂമി വഖ്ഫ് തന്നെയാണെന്ന് സ്ഥാപിച്ചിട്ടുള്ളതാണ്.ദാനാധാരമാണെന്ന വാദം നില നിൽക്കില്ല. പാർട്ടി നേരത്തെ വ്യക്തമാക്കിയത് പോലെ അവിടെ താമസിക്കുന്ന കുടുംബങ്ങളുടെ കാര്യത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാവുകയും എന്നാൽ വഖ്ഫ് ഭൂമി കയ്യേറിയ റിസോർട്ട് ഉടമകളെ ഉടൻ തന്നെ ഒഴിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വഖ്ഫ് അന്യാധീനപ്പെടാൻ കാരണം ഫറോക്ക് കോളേജിലെ അന്നത്തെ കൈകാര്യക്കാരും ഇടനിലക്കാരായി നിന്ന മുൻ കോൺഗ്രസ് നേതാവ് അഡ്വ. പോൾ ഉൾപ്പെടെയുള്ള അഭിഭാഷകരുമാണ്. അഡ്വ. പോളിന്റെ മകന് ഇപ്പോൾ വഖ്ഫ് ഭൂമിയിൽ സ്ഥാപനമുണ്ട്. മുനമ്പം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട കയ്യേറ്റത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ട് വരുന്നതിന് ജൂഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും ഇവർക്കെതിരെ നടപടിയെടുക്കുകയും വേണം.വഖ്ഫ് ഭൂമി കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ അനധികൃത കയ്യേറ്റങ്ങൾക്ക് വഴി ഒരുക്കും എന്നത് കൊണ്ട് കോടതിക്ക് പുറത്തുള്ള ഒത്തു തീർപ്പ് അംഗീകരിക്കാൻ കഴിയില്ല.
വിദ്യാഭ്യാസ ശക്തീകരണത്തിന് വേണ്ടി ലഭിച്ച ഭൂമി കയ്യേറ്റക്കാർക്ക് വിട്ട് കൊടുത്തത് ഫാറൂക്ക് കോളേജിന്റെ പിടിപ്പ് കെടും കെടുകാര്യസ്ഥതയും കൊണ്ടാണ്. അത് കൊണ്ട് തന്നെ ഫാറൂഖ് കോളേജ് ഇതിൽ പ്രധാന കുറ്റക്കാരാണ്.
മുനമ്പത്തേത് വഖ്ഫ് ഭൂമി അല്ലെന്നുള്ള വിഡി സതീശന്റെ നിലപാട് മുസ്ലിം സമുദായത്തോടുള്ള വഞ്ചനയാണ്.യഥാർത്ഥത്തിൽ സതീശൻ സംസാരിക്കുന്നത് റിസോർട്ട് മുതലാളിമാർക്ക് വേണ്ടിയാണ്.കേരളത്തിൽ ഉടനീളം വഖ്ഫ് ഭൂമികൾ അപഹരിച്ചതിന് കൂട്ടുനിന്നിട്ടുള്ളത് മുസ്ലിം ലീഗാണ്. അത് ബോധ്യമുള്ളത് കൊണ്ടാണ് മുസ്ലിം ലീഗ് നിലപാടില്ലായ്മ തുടരുന്നത്.
എറണാകുളം ജില്ലയിൽ വിവിധ വഖ്ഫ് കയ്യേറ്റങ്ങൾ മുൻ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദൻ നിയമിച്ച ജസ്റ്റിസ് നിസാർ കമ്മീഷൻ കണ്ടെത്തിയിട്ടിട്ടുണ്ട്. അത്തരം ഭൂമികൾ തിരിച്ചു പിടിക്കാനുള്ള ഇടപെടൽ ഉണ്ടാവണം. അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡണ്ട് ഷെമീർ മാഞ്ഞാലി,ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ മുജീബ് എന്നിവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.