തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള മാർഗരേഖ ഇതുവരെ ലഭിക്കാത്തതിനാൽ ആയുഷ്‌മാൻ ഭാരത് പദ്ധതി വഴി 70 വയസു കഴിഞ്ഞവർക്ക് അഞ്ച് ലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിക്കാനായില്ല. മാർഗരേഖയ്ക്കായി ദേശീയ ആരോഗ്യ അതോറിറ്റിക്ക് അരോഗ്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡേ ഒന്നിലധികം തവണ കത്ത് നൽകിയിരുന്നു. ലഭിച്ചാലുടൻ പദ്ധതി തുടങ്ങാനാവുമെന്ന നിലപാടിലാണ് സർക്കാർ.
പദ്ധതിയുടെ 60ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കാമെന്നാണ് ധാരണ. എന്നാൽ, തുക എത്രയെന്നും ഇതുവരെ അറിയിച്ചിട്ടില്ല. നിലവിൽ ആയുഷ്മാൻ ഭാരത് പദ്ധതിയെ കേരളത്തിൽ കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുമായി (കാസ്‌പ്) ലയിപ്പിച്ചാണ് നടപ്പാക്കുന്നത്. സമാന രീതിയിലാകും 70 വയസു കഴിഞ്ഞവർക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയും നടപ്പാക്കുക. കാസ്പിൽ 202 സർക്കാർ ആശുപത്രികളും 386 സ്വകാര്യ ആശുപത്രികളുമുണ്ട്.
മാർഗരേഖ വന്നതിനുശേഷം സംസ്ഥാനത്ത് ഇതിന്റെ രജിസ്‌ട്രേഷൻ തുടങ്ങിയാൽ മതിയെന്നായിരുന്നു തീരുമാനം. എന്നാൽ, കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റ് വഴി നിലവിൽ ആളുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.