കൊല്ലം: കുന്നിക്കോടിന് സമീപം മേലിലയില്‍ ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.
മേലില കുറ്റിക്കോണത്ത് മന്നാ വില്ലയില്‍ ബിനു ജോര്‍ജിന്റെ വീടിന് മുകളിലായിരുന്നു ഗോഡൗണ്‍. പുലര്‍ച്ചെ തീ പടര്‍ന്ന വിവരമറിഞ്ഞ് പത്തനാപുരം അഗ്നിശമനസേനാനിലയത്തില്നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും തീ കെടുത്താനായില്ല. പിന്നീട് പുനലൂര്‍, കൊട്ടാരക്കര എന്നീ നിലയങ്ങളില്‍നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകള്‍കൂടി എത്തി. കഠിനപരിശ്രമത്തിനൊടുവിലാണ് തീ കെടുത്താനായത്.
ഗോഡൗണിലെ 80 ശതമാനത്തിലധികം ചെരുപ്പുകളും കത്തിനശിച്ചു. താഴത്തെ നിലയിലുള്ള വീട്ടിലേക്കോ സമീപത്തെ വീടുകളിലേക്കോ തീ പടരാതിരിക്കാന്‍ അഗ്നിരക്ഷാസേനാംഗങ്ങള്‍ മുന്‍കരുതലെടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.