തിരുവനന്തപുരം: ട്രോളി ബാഗിനൊപ്പം നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച് ഗിന്നസ് പക്രു. പിന്നാലെ കെ.പി.എം ഹോട്ടലിൽ അല്ലാലോ എന്ന കമന്റിട്ട് രാഹുൽ മാങ്കൂട്ടത്തിൽ. നൈസ് ഡേ എന്നെഴുതിയ അടിക്കുറിപ്പോടൊപ്പമാണ് ട്രോളി ബാഗുമായി നില്‍ക്കുന്ന പോസ്റ്റ് നടന്‍ പങ്കുവെച്ചത്.
കള്ളപ്പണമാരോപിച്ച് യു.ഡി.എഫ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ മുറികളിലെ പൊലീസിന്റെ പരിശോധന വിവാദമായിരുന്നു. അതിനിടെയാണ് ഗിന്നസ് പക്രുവിന്റെ പോസ്റ്റ്.
നിമിഷ നേരം കൊണ്ടാണ് പക്രുവിന്റെ ഫോട്ടോ വൈറലായത്. ഇതുവരെ 3100 ലേറെ ആളുകൾ ഫോട്ടോക്ക് കമന്റ് ചെയ്തിട്ടുണ്ട്. ട്രെൻഡിനൊപ്പം എന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. ചിലർ എ.എ. റഹീമിന്റെ പടവും കമന്റിൽ ട്രോളായി ചേർത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.