വഖഫ് ഭേദഗതി ബില്ലുമായി കേന്ദ്രസർക്കാർ; പാർലമെന്റ് ശീതകാല സമ്മേളനത്തിൽ ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ.പാർലമെന്റ് ശീതകാല സമ്മേളനത്തിൽ തന്നെ ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും. നവംബർ 25 ന് ആരംഭിക്കുന്ന പാർലമെന്റിന്റ ശീതകാല സമ്മേളനത്തിൽ അവതരണത്തിനും പരിഗണനയ്ക്കും പാസാക്കുന്നതിനുമായി 15 ബില്ലുകൾ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽത്തന്നെ രാജ്യം ഉറ്റു നോക്കുന്ന വഖഫ് നിയമ ഭേദഗതി ബില്ലും പട്ടികയിൽ ഉണ്ട്.

വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ച ബിൽ, ഭരണഘടനയുടെ ലംഘനമാണെന്നും,ന്യൂന പക്ഷങ്ങൾക്ക് എതിരാണെന്നും പ്രതിപക്ഷം ആരോപിച്ചു.പ്രതിപക്ഷ ആവശ്യം പരിഗണിച്ച് ബില്ല് സംയുക്ത പാർലിമെന്ററി സമിതിക്ക് വിട്ടു.ജഗദാമ്പിക പാൽ അധ്യക്ഷനായ സംയുക്ത പാർലിമെന്ററി സമിതി നിർദ്ദേശങ്ങൾ സഭയിൽവെക്കും.

അതേസമയം, ബില്ല് കടുത്ത രാഷ്ട്രീയ മുട്ടലുകൾക്ക് വഴിവക്കുമെന്ന് ഉറപ്പാണ്. സമിതി അധ്യക്ഷൻ എതിരെ പ്രതിപക്ഷഅംഗങ്ങൾ ഇതിനകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ഭേദഗതി ബിൽ, റെയിൽവേ ഭേദഗതി ബിൽ, ബാങ്കിംഗ് നിയമഭേദഗതി ബിൽ, തുടങ്ങിയവയാണ് ഡിസംബർ 20 വരെ നിശ്ചയിച്ചിരിക്കുന്ന സമ്മേളനത്തിൽ അവതരിപ്പിക്കുന്ന മറ്റ് ബില്ലുകൾ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !