വഖഫ് ബിൽ ശീതകാലസമ്മേളനത്തിൽ തന്നെ പാസാക്കും; അമിത് ഷാ

മുംബൈ: വഖഫ് ബിൽ ശീതകാലസമ്മേളനത്തിൽ തന്നെ പാസാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്‌ട്രയിൽ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘പ്രധാനമന്ത്രി മോദി പാർലമെൻ്റിൽ വഖഫ് ഭേദഗതി ബിൽ കൊണ്ടുവന്നു . 2013 ൽ കോൺഗ്രസ് ഭരണകാലത്ത് വഖഫ് ബോർഡ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി, അതിന്റെ അനന്തരഫലങ്ങൾ നമുക്ക് ഇന്ന് കാണാൻ കഴിയും. , കർണാടകയിൽ, കർഷകരുടെ ഭൂമി, ആളുകളുടെ വീടുകൾ, ക്ഷേത്ര സ്വത്തുക്കൾ എന്നിവപോലും വഖഫ് സ്വത്തായി പ്രഖ്യാപിച്ചു . അത് അനുവദിച്ച് നൽകാനാകില്ല . എൻ ഡി എ സർക്കാർ അധികാരത്തിൽ ഉള്ള കാലം ആരുടെയും സ്വത്ത് വഖഫിന് പോകില്ല ‘ അദ്ദേഹം പറഞ്ഞു.

പാർലമെൻ്റിന്റെ ശീതകാല സമ്മേളനം നവംബർ 25 നാണ് ആരംഭിക്കുക. ഡിസംബർ 20 വരെ തുടരും. ശീതകാല സമ്മേളനത്തിൽ, ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നിർദ്ദേശത്തെയും പറ്റി ചർച്ചകൾ നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !