ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം മുതൽ ‘ഘമാണ്ഡിയ സഖ്യം’ (അഹങ്കാരം നിറഞ്ഞ സഖ്യം) അശാന്തി ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലുംഞ അത് വിജയിക്കുന്നില്ലെന്ന് പറഞ്ഞ് ഞായറാഴ്ച സംഭാലിലെ അക്രമത്തിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി.
കോടതി ഉത്തരവ് നടപ്പാക്കുന്നത് തടയാൻ നിയമം ലംഘിക്കുകയോ കല്ലെറിയുകയോ ചെയ്യുന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് ആർക്കും അവകാശപ്പെടാനാവില്ലെന്ന് ബിജെപി വക്താവ് നളിൻ കോഹ്‌ലി പറഞ്ഞു. നിയമം ലംഘിക്കുന്നവർക്കെതിരെ പോലീസ് നടപടിയെടുക്കുമെന്നും കോടതി ഉത്തരവുകളോട് യോജിക്കാത്തവർ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
“നിയമം ലംഘിക്കാൻ ആർക്കും അവകാശമില്ല, ഒരു കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ അത് നടപ്പിലാക്കും. ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് ജുഡീഷ്യൽ നടപടികൾ ലഭ്യമാണ്,” – അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ രാജ്യത്ത് അസ്ഥിരത ഉണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് മറ്റൊരു ബിജെപി വക്താവ് അജയ് അലോകും ആരോപിച്ചു.
ഉത്തർപ്രദേശിലെ സംഭാലിൽ ഞായറാഴ്‌ച്ച മുഗൾ കാലഘട്ടത്തിലെയെന്ന് അവകാശപ്പെടുന്ന മുസ്ലീം പള്ളിയുടെ സർവേയെ എതിർത്ത പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 20 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.