കല്‍പ്പാത്തി രഥോത്സവം; കൃത്യമായ സുരക്ഷാക്രമീകണങ്ങളും ഗതാഗതനിയന്ത്രണവും പോലീസ് ഉറപ്പാക്കണം; ജില്ലാ കളക്ടര്‍

പാലക്കാട്: കല്‍പ്പാത്തി രഥോത്സവം സാമാധാനപരമായി നടത്തുമെന്ന് ജില്ലാ കളക്ടര്‍. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള മാതൃകപെരുമാറ്റചട്ട വേളയില്‍ നടക്കുന്ന രഥോത്സവം ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയും ക്ഷേത്രഭാരവാഹികളുടെ പിന്തുണയോടെയും സാമാധാനപരമായി നടത്തും. കൃത്യമായ സുരക്ഷാക്രമീകണങ്ങളും ഗതാഗതനിയന്ത്രണവും പോലീസ് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ നിർദേശം നല്‍കി. 

നവംബര്‍ ആറ് മുതല്‍ 16 വരെയാണ് രഥോത്സവം. 15നാണ് ദേവരഥ സംഗമം. കല്‍പ്പാത്തി രഥോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുളള മുന്നൊരുക്കങ്ങളും സജ്ജീകരണങ്ങളും വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്രയുടെ നേതൃത്വത്തില്‍ ചേംബറില്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ ഉള്‍പ്പെടുത്തി അവലോകന യോഗം ചേര്‍ന്നു.

ഏതെങ്കിലും തരത്തിലുള്ള പ്രശ്നം ശ്രദ്ധയില്‍പ്പെട്ടാല്‍ ക്ഷേത്ര കമ്മിറ്റികള്‍ക്ക് ജില്ലാ കളക്ടറേയോ ജില്ലാ പോലീസ് മേധാവിയേയോ നേരിട്ട് ബന്ധപ്പെടാമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. രഥം സഞ്ചരിക്കുന്ന റോഡിന്റെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി നിര്‍വഹിക്കാന്‍ ജില്ലാ കളക്ടര്‍ മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് നിർദേശം നല്‍കി.

ഗതാഗതനിയന്ത്രണത്തില്‍ കൃത്യമായ ആക്ഷന്‍ പ്ലാനുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് വ്യക്തമാക്കി. ഇടുങ്ങിയ റോഡ് ആയതിനാല്‍ 20 ഇടങ്ങളില്‍ സിസിടിവി സ്ഥാപിച്ചതായി ജില്ലാ പോലീസ് മേധാവി യോഗത്തില്‍ അറിയിച്ചു. എഎസ്പി അശ്വതി ജിജി, ഡിവൈഎസ്പി വിജയകുമാര്‍, പാലക്കാട് തഹസില്‍ദാര്‍ മുഹമ്മദ് റാഫി, പാലക്കാട് നഗരസഭാ സെക്രട്ടറി അന്‍സല്‍, ഐസക്ക് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !