പാലക്കാട്: കല്‍പ്പാത്തി രഥോത്സവം സാമാധാനപരമായി നടത്തുമെന്ന് ജില്ലാ കളക്ടര്‍. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള മാതൃകപെരുമാറ്റചട്ട വേളയില്‍ നടക്കുന്ന രഥോത്സവം ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയും ക്ഷേത്രഭാരവാഹികളുടെ പിന്തുണയോടെയും സാമാധാനപരമായി നടത്തും. കൃത്യമായ സുരക്ഷാക്രമീകണങ്ങളും ഗതാഗതനിയന്ത്രണവും പോലീസ് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ നിർദേശം നല്കി.
നവംബര്‍ ആറ് മുതല്‍ 16 വരെയാണ് രഥോത്സവം. 15നാണ് ദേവരഥ സംഗമം. കല്‍പ്പാത്തി രഥോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുളള മുന്നൊരുക്കങ്ങളും സജ്ജീകരണങ്ങളും വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്രയുടെ നേതൃത്വത്തില്‍ ചേംബറില്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ ഉള്‍പ്പെടുത്തി അവലോകന യോഗം ചേര്‍ന്നു.
ഏതെങ്കിലും തരത്തിലുള്ള പ്രശ്നം ശ്രദ്ധയില്‍പ്പെട്ടാല്‍ ക്ഷേത്ര കമ്മിറ്റികള്‍ക്ക് ജില്ലാ കളക്ടറേയോ ജില്ലാ പോലീസ് മേധാവിയേയോ നേരിട്ട് ബന്ധപ്പെടാമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. രഥം സഞ്ചരിക്കുന്ന റോഡിന്റെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി നിര്‍വഹിക്കാന്‍ ജില്ലാ കളക്ടര്‍ മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് നിർദേശം നല്കി.
ഗതാഗതനിയന്ത്രണത്തില്‍ കൃത്യമായ ആക്ഷന്‍ പ്ലാനുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആര് ആനന്ദ് വ്യക്തമാക്കി. ഇടുങ്ങിയ റോഡ് ആയതിനാല്‍ 20 ഇടങ്ങളില്‍ സിസിടിവി സ്ഥാപിച്ചതായി ജില്ലാ പോലീസ് മേധാവി യോഗത്തില്‍ അറിയിച്ചു. എഎസ്പി അശ്വതി ജിജി, ഡിവൈഎസ്പി വിജയകുമാര്‍, പാലക്കാട് തഹസില്‍ദാര്‍ മുഹമ്മദ് റാഫി, പാലക്കാട് നഗരസഭാ സെക്രട്ടറി അന്‍സല്‍, ഐസക്ക് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.