കൊൽക്കത്ത: സത്യജിത് റായിയുടെ ‘പഥേർ പാഞ്ജലി’യിലെ ദുർഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തയായ ബംഗാളി അഭിനേത്രി ഉമാ ദാസ്‌ഗുപ്ത (83) അന്തരിച്ചു. ഏറെക്കാലമായി അർബുദ ബാധിതയായിരുന്ന ഉമയുടെ അന്ത്യം തിങ്കൾ രാവിലെ 8.15 ന് കൊൽക്കത്തയിലെ ഒരു ആശുപത്രിയിലായിരുന്നു. നടൻ ചിരഞ്ജീത് ചക്രവർത്തിയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്.
കുട്ടിക്കാലത്തുതന്നെ നാടകങ്ങളിൽ അഭിനയിച്ചിരുന്ന ഉമയുടെ സ്കൂളിലെ അധ്യാപകൻ സത്യജിത് റായിയുടെ സുഹൃത്തായിരുന്നു. അദ്ദേഹം വഴിയാണ് ഉമയ്ക്ക് ‘പഥേർ പാഞ്ജലി’യിൽ അവസരം ലഭിച്ചത്.
ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ പഥേർ പാഞ്ജലി എന്ന നോവലിനെ ആസ്പദമാക്കി റായി സംവിധാനം ചെയ്ത് 1955 ൽ പുറത്തിറങ്ങിയ ചിത്രം ലോകസിനിമയിലെ ക്ലാസിക്കുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ചിത്രത്തിലെ ഉമയുടെ പ്രകടനം വളരെയേറെ പ്രശംസിക്കപ്പെട്ടു. എങ്കിലും മുഖ്യധാരാ സിനിമയിൽ അവർ സജീവമായിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.