ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർമാരായി മൂന്ന് മലയാളികളെ നോമിനേറ്റ് ചെയ്ത് പി.എസ് ശ്രീധരൻ പിള്ള

കോഴിക്കോട്: ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർമാരായി മൂന്ന് മലയാളികളെ ഗവർണർ പി.എസ് ശ്രീധരൻ പിള്ള നോമിനേറ്റ് ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വി.സി ഡോ.അബ്ദുൾ സലാം, മലയാളിയും ബാഗ്ലൂരിൽ സ്ഥിര താമസക്കാരനുമായ ജയ്ജോ ജോസഫ്, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് മലയാള വിഭാഗം മേധാവി ഡോ. ശ്രീശെെലം ഉണ്ണികൃഷ്ണൻ എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്.

2028 ഒക്ടോബർ വരെയാണ് മൂന്നുപേരുടെയും കാലാവധി. നിലവിൽ ബി.ജെ.പി മെെനോറിറ്റി മോർച്ച ദേശീയ ഉപാദ്ധ്യക്ഷനായ ഡോ. അബ്ദുൾ സലാം മലപ്പുറം സ്വദേശിയാണ്. ബാഗ്ലൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറായിരുന്നു ജയ്ജോ ജോസഫ്. ഭാര്യ ജയശ്രീ തോമസ് (ജിയോളജിക്കൽ സ‌ർവെ ഒഫ് ഇന്ത്യ). മക്കൾ അഡ്വ. അഭിജിത്ത്, അനൂപ്, അനൂജ. ഡോ.ശ്രീശെെലം ഉണ്ണികൃഷ്ണൻ ഇത് രണ്ടാം തവണയാണ് സിൻഡിക്കേറ്റ് മെമ്പറാകുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !