ശബരിമല: ശബരിമല പതിനെട്ടാം പടിക്ക് സമീപം എത്തിയത് പുതിയ അതിഥി. അതിഥിയെ കണ്ടപ്പോൾ തീർത്ഥാടകരൊക്കെ ഒന്ന് ഭയന്നു. എന്നാൽ പെട്ടെന്ന് തന്നെ അതിഥിയെ വനം വകുപ്പ് പിടികൂടി കുപ്പിയിലാക്കി.
പറഞ്ഞുവരുന്നത് പതിനെട്ടാം പടിക്ക് താഴെയുള്ള കൈവരിയിൽ കണ്ട പാമ്പിനെ കുറിച്ചാണ്. മഹാ കാണിയ്ക്ക ഭാഗത്ത് നിന്നും അപ്പം, അരവണ കൗണ്ടറുകളിലേക്ക് പോകുന്നതിനുള്ള അടിപ്പാതയുടെ പടിക്കെട്ടിന്റെ തുടക്കഭാഗത്തെ കൈവരിയിലാണ് ഇന്ന് രാവിലെയോടെ പാമ്പിനെ കണ്ടെത്തിയത്.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണ് രണ്ടടിയോളം നീളം വരുന്ന പാമ്പിനെ കണ്ടത്. ഉടൻതന്നെ വിവരം അറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി കുപ്പിയിലാക്കി. വിഷമില്ലാത്തയിനം കാട്ടുപാമ്പ് ആണ് ഇതെന്ന് വനംവകുപ്പ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.