വൈക്കം: വൈക്കത്തഷ്ടമിക്കു നാളെ കൊടിയേറും. അവകാശികളായ രണ്ടു തന്ത്രി മുഖ്യൻമാരുടെ മുഖ്യകാർമികത്വത്തിലാണു കൊടിയേറ്റം. കൊടിയേറ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.
ദക്ഷിണ കാശി എന്നു പുകൾപെറ്റ വൈക്കം മഹാദേവക്ഷേത്രത്തിലെ 13 ദിവസം നീണ്ടുനിൽക്കുന്ന അഷ്ടമി ഉത്സവത്തിനാണു നാളെ കൊടിയേറുന്നത്. പുലർച്ചെ കൊടി പൂജകൾക്കുശേഷം കൊടി ഉയരുന്നതിനു സാക്ഷികളാകാൻ ക്ഷേത്രാങ്കണത്തിലേക്കു നാട് ഒഴുകിയെത്തും. അഷ്ടമി ഉൽസവ ദിനങ്ങളിൽ ക്ഷേത്രകലകൾ കലാമണ്ഡപത്തിൽ അരങ്ങേറും.
ഏഴാം ഉൽസവ ദിനത്തിൽ ഭഗവദ്‌വാഹനമായ ഋഷഭത്തിന്‍റെ വെള്ളിയിൽ തീർത്ത രൂപത്തിന്റെ പുറത്ത് ഭഗവാനെ എഴുന്നള്ളിക്കും. പത്താം ഉൽസവ ദിനത്തിലാണു പ്രാധാന്യമേറിയ വലിയശ്രീബലി. അന്നു രാത്രിയാണ് വലിയ വിളക്ക്. 23ന് ശനിയാഴ്ചയാണ് ജനസാഗരങ്ങൾ കൊണ്ടാടുന്ന വൈക്കത്തഷ്ടമി. വിപുലമായ സജ്ജീകരണങ്ങളാണ് സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ഒരുക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.