ന്യൂഡൽഹി: ടെലികോം കമ്പനികളുടെ നിരക്ക് വർധന തിരിച്ചടിയായി. ജിയോ, എയർടെൽ തുടങ്ങിയ കമ്പനികളിൽ നിന്ന് ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക്. അതേസമയം ബിഎസ്എൻഎൽ തിരിച്ചുവരുന്നതിൻ്റെ എല്ലാ സൂചനകളുമുണ്ട്. ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിൽ വർധന. സെപ്റ്റംബറിൽ 8.4 ലക്ഷം പുതിയ ഉപയോക്താക്കളെ ബിഎസ്എൻഎലിന് ലഭിച്ചു.
4ജി വ്യാപകമാക്കാൻ ഒരുങ്ങുകയാണ് കമ്പനി.ബിഎസ്എൻഎൽ തിരിച്ചുവരുന്നതിൻ്റെ എല്ലാ സൂചനകളുമുണ്ട്. ജിയോ, എയർടെൽ, വി എന്നിവയുടെ വരിക്കാർ കുറഞ്ഞപ്പോൾ ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിൽ വർധന. അതേസമയം വിപണിയിൽ സ്വകാര്യ ടെലികോം സേവന ദാതാക്കൾ തന്നെയാണ് വയർലെസ് വരിക്കാരുടെ 91.85 ശതമാനം വിപണി വിഹിതവും നേടിയിരിക്കുന്നത്. ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്ക് 8.15 ശതമാനം മാത്രമാണ് വിഹിതം.
ഈ വർഷം ജൂലൈയിൽ ഇന്ത്യൻ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ നിരക്ക് വർധന പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബറിൽ തുടർച്ചയായ മൂന്നാം മാസവും കമ്പനികൾക്ക് ഉപഭോക്താക്കളെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ടെലികോം റെഗുലേറ്ററി ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണം ഉയർന്നു.സെപ്റ്റംബറിൽ ജിയോയ്ക്ക് 79 ലക്ഷം വയർലെസ് ഉപഭോക്താക്കളെ ജിയോക്ക് നഷ്ടപ്പെട്ടു. വോഡഫോൺ ഐഡിയയ്ക്കും ഭാരതി എയർടെല്ലിലും കൊഴിഞ്ഞുപോക്കുണ്ട്. വോഡഫോൺ ഐഡിയ്ക്ക് 15 ലക്ഷം ഉപോഭോക്താക്കളെ നഷ്ടമായി. എയർടെല്ലിന് 14 ലക്ഷം ഉപയോക്താക്കളാണ് കുറഞ്ഞത്. എന്നാൽ, ബിഎസ്എൻഎല്ലിൻ്റെ ഉപഭോക്താക്കളുടെ എണ്ണം ഉയർന്നു. സെപ്റ്റംബറിൽ 8.4 ലക്ഷം പുതിയ ഉപഭോക്താക്കളെ ബിഎസ്എൻഎലിന് ലഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.