കൊച്ചി: മൂന്ന് മീറ്റർ ദൂരപരിധിയെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്ന് ആനകളെ രണ്ടു നിരയാക്കി നിർത്തി തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനു തുടക്കം. രാവിലെ ശീവേലി സമയത്താണ് ആനകളെ ആനപ്പന്തലിലും മുന്നിലുമായി രണ്ടു നിരയാക്കി നിർത്തിയത്.
എട്ടു ദിവസത്തെ ഉത്സവത്തിനു വൈകിട്ടാണ് കൊടിയേറുക. തെക്കെ നടയിൽ എത്തിയപ്പോൾ 15 ആനകളെയും ദൂരപരിധി പാലിച്ച് ഒരുമിച്ച് നിർത്തി.ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ആനകളെ അണിനിരത്തുന്നത് 3 മീറ്റർ ദൂരപരിധി പാലിച്ചുകൊണ്ടായിരിക്കണമെന്ന് ഹൈക്കോടതി മാർഗനിർദേശം പുറത്തിറക്കിയിരുന്നു.
ഈ നിർദേശം പാലിച്ചാൽ തൃപ്പൂണിത്തുറ ആനപ്പന്തലിൽ 15 ആനകളെ നിർത്താനുള്ള സ്ഥലം ഉണ്ടാകില്ലെന്നും അതിനാൽ ഇളവ് വേണമെന്നും ആവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.എന്നാൽ കോടതി ഇത് അനുവദിച്ചില്ല. ആനകളുടെയും ജനങ്ങളുടെയും സുരക്ഷയെ കരുതിയാണ് നിർദേശമെന്നും ആനയെ എഴുന്നള്ളിക്കരുത് എന്നല്ല, നിയന്ത്രണം വേണം എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ കോടതി നിർദേശം പാലിച്ചുകൊണ്ടുതന്നെ ആനകളെ എഴുന്നള്ളിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചിരുന്നു. തുടർന്ന് ഇന്നു രാവിലെ 7 മണിക്ക് വനംവകുപ്പ് അധികൃതർ ക്ഷേത്രത്തിലെത്തി ആനപ്പന്തലില്‍ ആനകളെ നിർത്താനുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.