ന്യൂഡൽഹി: യുജിസി നെറ്റ് ഡിസംബര്‍ 2024 പരീക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 10 വരെ യുജിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ ugcnet.nta.ac.in.വഴി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള ക്രമീകരണമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഒരുക്കിയിരിക്കുന്നത്.
ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 11 ആണ്. അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം നല്‍കും. ഡിസംബര്‍ 12നാണ് തിരുത്തല്‍ വിന്‍ഡോ ഓപ്പണ്‍ ആകുക. ഡിസംബര്‍ 13 രാത്രി 11.50 വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം നല്‍കും. അഡ്മിറ്റ് കാര്‍ഡ്, സിറ്റി സ്ലിപ്പ് എന്നിവ പിന്നീട് പ്രസിദ്ധീകരിക്കും. ജനുവരി ഒന്നുമുതല്‍ ജനുവരി 19 വരെയാണ് പരീക്ഷ.
ഫീസ് വിവരങ്ങള്‍ :
ജനറല്‍ വിഭാഗത്തിന് 1150 രൂപയാണ് ഫീസ്. ജനറല്‍ വിഭാഗത്തില്‍ സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും, ഒബിസി, എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കും ഫീസ് ഇളവുണ്ട്. നോണ്‍ ക്രീമിലെയറില്‍ ഉള്‍പ്പെടുന്ന ഒബിസി വിഭാഗങ്ങള്‍ക്ക് 600 രൂപയാണ് ഫീസ്. എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് ഫീസ് ഇനത്തില്‍ 325 രൂപ അടച്ചാല്‍ മതി.


.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.