പാലക്കാട്: പാലക്കാട്ടെ കനത്ത തോൽവിക്ക് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായിപാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ. സ്ഥാനാർഥി നിർണയത്തിൽ പാളിച്ച സംഭവിച്ചെന്ന് പ്രമീള പറഞ്ഞു. സ്ഥാനാർഥി നിർണയത്തിലെ പരാതി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. പൊതുജനങ്ങളുടെ അഭിപ്രായം മാനിക്കേണ്ടത് ആവശ്യമാണ്. സ്ഥാനാർഥിയാക്കണമെന്ന് ഒരാൾ പറഞ്ഞാൽ സംസ്ഥന, കേന്ദ്ര നേതൃത്വം അംഗീകരിക്കാൻ പാടില്ല. സംസ്ഥാനത്തോ ജില്ലയിലോ ഒരു വിഷയമുണ്ടെങ്കിൽ കേന്ദ്ര നേതൃത്വം പരിശോധിക്കേണ്ടതാണ്. അത് കേന്ദ്ര നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും സ്ഥാനാർഥിയെ കുറിച്ച് പരാതി വന്നിരുന്നു. അതിനെ മറികടന്നുള്ള പ്രചാരണമാണ് നടത്തിയത്. ബി.ജെ.പി ജയിക്കേണ്ടതിനെ കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ, ജനവിധി എതിരായെന്നും പ്രമീള ചൂണ്ടിക്കാട്ടി. സി. കൃഷ്ണകുമാറിന് സാമ്പത്തിക താൽപര്യങ്ങൾ ഉണ്ടെന്ന ആരോപണത്തെ കുറിച്ചറിയില്ല. തോൽവിയുടെ പശ്ചാത്തലത്തിൽ സി. കൃഷ്ണകുമാർ സംസ്ഥാന ജനറൽ സെക്രട്ടറി പദവി രാജിവെക്കുമോ തനിക്കറിയില്ല.
കേന്ദ്ര, സംസ്ഥാന തലത്തിൽ തീരുമാനമെടുക്കേണ്ട കാര്യത്തിൽ പ്രതികരിക്കുന്നില്ല. ഒരേ ആൾ തന്നെ ആവർത്തിച്ച് സ്ഥാനാർഥിയായത് പ്രതിസന്ധിയായി. സി. കൃഷ്ണകുമാറിനായി ഒറ്റക്കെട്ടായി നിന്നു. നഗരസഭ ഭരണത്തിൽ പാളിച്ചയില്ലെന്നും പ്രമീള വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.