എൻ.പ്രശാന്തിനെതിരായ റിപ്പോർട്ട് പിണറായി വിജയനു കൈമാറി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ; നിയമം പഠിച്ചിട്ടുണ്ടെന്നും ചട്ടങ്ങൾ തനിക്കറിയാമെന്നും പ്രശാന്ത്

തിരുവനന്തപുരം: കൃഷി വകുപ്പ് സെപ്ഷൽ സെക്രട്ടറി എൻ.പ്രശാന്തിനെതിരായ റിപ്പോർട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ‌ഐഎഎസ് ചേരിപ്പോരിലാണ് നടപടി. ഇതുവരെ നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചു‌ള്ള റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. 

ഇതുവരെ നടന്ന പരസ്യ പ്രതിഷേധങ്ങൾ, എൻ.പ്രശാന്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ച വിവരങ്ങൾ എന്നിവയെല്ലാം റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. തുടർ നടപടി എന്തു വേണമെന്നു മുഖ്യമന്ത്രിയാണ് തീരുമാനിക്കുക.

അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെയാണ് ആരോപണവുമായി എൻ.പ്രശാന്ത് രംഗത്തെത്തിയത്. ജൂനിയർ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ആരോപണം. വിസിൽ ബ്ലോവറുടെ ആനുകൂല്യം തനിക്കുണ്ട്. നിയമം പഠിച്ചിട്ടുണ്ടെന്നും ചട്ടങ്ങൾ തനിക്കറിയാമെന്നും പ്രശാന്ത് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !