നോർത്ത് പറവൂർ: തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ ഹനിച്ചു കൊണ്ടും മുതലാളിത്ത പക്ഷം ചേർന്നും തൊഴിലാളികളെ അടിമകളാക്കുന്നതിനു വേണ്ടി പുതിയ തൊഴിൽ നിയമങ്ങൾ കൊണ്ട് വന്നും കേന്ദ്ര കേരള സർക്കാരുകൾ ട്രേഡ് യൂണിയനുകളുടെ ചിറകരിയുകയാണെന്ന് എസ്ഡിറ്റിയു എറണാകുളം ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൾ സമദ് വാഴക്കാല . സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ നോർത്ത് പറവൂർ ഏരിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറവൂർ ഏരിയ പ്രസിഡണ്ട് ഷംജാദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ കമ്മറ്റി അംഗങ്ങളായ നവാസ് മഠത്തിൽ, യാക്കൂബ് സുൽത്താൻ, എസ് ഡി പി ഐ പറവൂർ മണ്ഡലം കമ്മറ്റി വൈസ് പ്രസിഡണ്ട് നിസാർ അഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വിവിധ തൊഴിൽ മേഖലകളിൽ നിന്നും കടന്നു വന്ന തൊഴിലാളികൾക്ക് ജില്ലാ ഭാരവാഹികൾ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. ഏരിയ സെക്രട്ടറി ഹാരിസ് മുഹമ്മദ് സ്വാഗതവും, വൈസ് പ്രസിഡണ്ട് ഷാജഹാൻ കെ.എം നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.