ന്യൂഡൽഹി: ഇന്ത്യൻ തീരസംരക്ഷണ സേനയുടെ തന്ത്രപ്രധാന വിവരങ്ങൾ പാക്കിസ്ഥാൻ ഏജന്റിന് കൈമാറിയ ഗുജറാത്ത് സ്വദേശി ദിപേഷ് ഗോഹിൽ ഭീകര വിരുദ്ധ സ്ക്വാഡിന്റെ പിടിയിൽ.
തുറമുഖ പട്ടണമായ ദ്വാരകയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇയാൾ 200 രൂപ ദിവസക്കൂലിക്കാണ് വിവരങ്ങൾ കൈമാറിയിരുന്നത്. ഇപ്രകാരം 42,000 രൂപയാണ് ഇയാൾ പാക്ക് ഏജന്റിൽ നിന്ന് കൈപ്പറ്റിയത്.ഫെയ്സ്ബുക്കിലൂടെയാണ് പാക്കിസ്ഥാൻ ഏജന്റ് അസിമയെ ദിപേഷ് പരിചയപ്പെടുന്നത്. പിന്നീട് ഇയാളുടെ നിർദേശപ്രകാരം തുറമുഖത്തെ തന്ത്രപ്രധാന വിവരങ്ങളും ഫോട്ടോകളും ശേഖരിക്കുകയും കൈമാറുകയുമായിരുന്നു.
ഇന്ത്യൻ തീരസംരക്ഷണ സേനയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാൾ കൂടുതലും കൈമാറിയിരുന്നത്. വാട്സാപ്പിലൂടെ തീരസംരക്ഷണസേനയുടെ കപ്പലുകളുടെ വിഡിയോകളും ഇയാൾ അയച്ചുനൽകിയിരുന്നു.‘‘ഓഖയിൽ നിന്നുള്ള ഒരാൾ തീരസംരക്ഷണ സേനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പാകിസ്ഥാൻ ഏജന്റുമായി വാട്ട്‌സാപ്പ് വഴി പങ്കിടുന്നതായി വിവരം ലഭിച്ചു. തുടർന്നു നടത്തിയ അന്വേഷത്തിൽ ദിപേഷ് പിടിയിലായി.
ദിപേഷ് സമ്പർക്കം പുലർത്തിയിരുന്ന നമ്പർ പാക്കിസ്ഥാനിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി.’’–ഗുജറാത്ത് ഭീകരവാദ വിരുദ്ധ സ്ക്വാഡ് ഓഫിസർ കെ.സിദ്ധാർഥ് പറഞ്ഞു. അക്കൗണ്ടില്ലാത്തതിനാൽ പണം ദിപേഷിന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് വന്നിരുന്നത്. വെൽഡിങ് ജോലിക്കുള്ള പണമാണെന്നാണ് ഇയാൾ സുഹൃത്തിനോട് പറഞ്ഞിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.