കോട്ടയം: കേരള ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ക്രിമിനൽ കേസുകളിലെ നിയമ സഹായ വിഭാഗം ചീഫ് ഡിഫൻസ് കൗൺസിലായി അഡ്വ. അനിൽ ഐക്കരയെ കോട്ടയം ലീഗൽ സർവ്വീസസ് അതോറിറ്റി നിയമിച്ചു.
ക്രിമിനൽ കേസുകളിൽ സൗജന്യ നിയമ സഹായത്തിനായി ആവിഷ്കരിച്ച പദ്ധതിയാണ് ഡിഫൻസ് ലീഗൽ എയ്ഡ്ഡ് കൗൺസൽ സ്കീം. കെൽസ ചെയർമാൻ നിയമനം അംഗീകരിച്ചതോടെ വെള്ളിയാഴ്ച അഡ്വ അനിൽ ഐക്കര ചുമതലയേൽക്കും. കഴിഞ്ഞ ഒന്നര വർഷക്കാലമായി അർഹരായ അപേക്ഷകർ ഇല്ലായെന്ന കാരണത്താൽ ഒഴിഞ്ഞു കിടക്കുകയായിരുന്നു ചീഫ് ഡിഫൻസ് കൗൺസൽ പദവി.
മൂന്നാം തവണ നോട്ടിഫൈ ചെയ്താണ് ഇൻ്റർവ്യൂ നടത്തിയത്. ജില്ലാ ജഡ്ജി മിനി എസ് ദാസ് അദ്ധ്യക്ഷയായ ഇൻ്റർവ്യൂ ബോർഡിൽ ജില്ലാ ഗവ. പ്ളീഡർ ഉൾപ്പെടെ അഡീഷണൽ ജില്ലാ ജഡ്ജിമാരുടെ പാനലാണുണ്ടായിരുന്നത്.
ക്രിമിനൽ കേസുകളിലെ നീതി നിർവ്വഹണത്തിനുണ്ടാകുന്ന കാലതാമസം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചത്. കേരള ഹൈക്കോടതിയുടെയും കേരള സർക്കാരിൻ്റെയും നിയന്ത്രണത്തിലുള്ള കേരള ലീഗൽ സർവ്വീസ് അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. മുൻ കാലത്ത് ‘ക്രൗൺ കേസുകൾ’ എന്നറിയപ്പെട്ടിരുന്ന നിയമ സഹായത്തിനർഹതയുള്ളവരുടെ കേസുകൾ ആണ് ഇപ്രകാരം നടത്തുന്നത്.
മുടിയൂർക്കര ഐക്കരപറമ്പിൽ റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായ കെ എൻ രാധാകൃഷ്ണൻ നായരുടെയും കെ. രാധാദേവിയുടെയും മകനാണ്. കോട്ടയത്ത് ഇരുപത്താറ് വർഷമായി പ്രാക്ടീസ് ചെയ്തുവരികയാണ് അഡ്വ. അനിൽ ഐക്കര.
ഭാര്യ രശ്മി രമേശ് ഏറ്റുമാനൂർ മജിസ്ട്രേട്ട് കോടതിയിലെ പ്രോസിക്യൂട്ടറാണ്. മകൾ ദേവയാനി തിരുവനന്തപുര ഗവ. ലോ കോളേജിൽ നിയമവിദ്യാർത്ഥിയും മകൻ ദത്താത്രേയൻ പേരൂർ എസ് എം വി ഗ്ളോബ്ബൽ സ്കൂളീലെ പത്താം ക്ളാസ് വിദ്യാർത്ഥിയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.