ദീപാവലി ആഘോഷത്തിനിടെ അമിതവേ​ഗത്തിൽവന്ന കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

പൂണെ: ദീപാവലി ആഘോഷത്തിനിടെ അമിതവേ​ഗത്തിൽവന്ന കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. പൂണെയിലെ പിംപ്രി-ചിഞ്ച്‌വാഡ്‌ ഭാ​ഗത്താണ് സംഭവം. റോഡരികിൽ പടക്കംപൊട്ടിച്ച് ആഘോഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർ പാഞ്ഞുവന്ന് അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.


സോഹം പട്ടേൽ എന്ന 35-കാരനാണ് മരണമടഞ്ഞത്. പരിക്കുപറ്റിയ സോഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിനിടയാക്കിയ കാർ നിർത്താതെ പോവുകയായിരുന്നു. സംഭവം നടന്ന് ഇത്രയും നാളായിട്ടും പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇനിയും തിരിച്ചറിയാനാവാത്ത കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം മറ്റൊരു സംഭവത്തിൽ, പുണെയിലെ സിം​ഹ്ഗഡ് പ്രദേശത്ത് പടക്കം പൊട്ടിച്ചപ്പോൾ ഡ്രെയിൻ ചേമ്പറിൻ്റെ അടപ്പ് പൊട്ടിത്തെറിച്ച് അഞ്ച് കുട്ടികൾക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !