മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ്; ഐ.എസ്.എസ്. ഉദ്യോഗസ്ഥന്‍ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് പോലീസ്; ഫോണ്‍ കൈമാറിയത് റീസെറ്റ് ചെയ്തതിന് ശേഷം

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ വഴിത്തിരിവ്. ഐ.എസ്.എസ്. ഉദ്യോഗസ്ഥന്‍ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഗോപാലകൃഷ്ണന്‍ ഫോണ്‍ റീസെറ്റ് ചെയ്തതിന് ശേഷമാണ് പോലീസിന് കൈമാറിയത്.

പ്രാഥമിക പരിശോധനയില്‍ ഹാക്ക് ചെയ്തുവെന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല. വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് ഫോണ്‍ അയക്കും. ഗോപാലകൃഷ്ണന്റെ രണ്ടാമത്തെ ഫോണും പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്‍ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് ഗോപാലകൃഷ്ണന്‍ നേരത്തെ പോലീസിന് നല്‍കിയിരുന്ന മൊഴി. ഹാക്കിങ് നടന്നിട്ടില്ലെന്ന് വാട്‌സാപ്പ് പോലീസിനെ അറിയിച്ചുവെന്നാണ് വിവരം. ഹിന്ദു ഗ്രൂപ്പുണ്ടാക്കിയത് പുറത്തറിഞ്ഞതോടെയാണ് ഗോപാലകൃഷ്ണന്‍ മുസ്ലീം ഗ്രൂപ്പും ഉണ്ടാക്കിയതെന്നും സൂചനകളുണ്ട്. കഴിഞ്ഞ ദിവസം ഗോപാലകൃഷ്ണന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. ഗ്രൂപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്കായി രണ്ട് കത്തുകള്‍ പോലീസ് വാട്സാപ്പിന് അയക്കുകയും ചെയ്തിരുന്നു.

പോലീസിന് നല്‍കിയ മൊഴിയിലും നേരത്തെ മാധ്യമങ്ങളോട് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ചത്. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും സുഹൃത്തുക്കള്‍ പറയുമ്പോഴാണ് ഗ്രൂപ്പിന്റെ കാര്യം അറിയുന്നതെന്നും ഗോപാലകൃഷ്ണന്റെ മൊഴിയിലുണ്ടായിരുന്നു.

വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഡ്മിനായുള്ള 11 ഗ്രൂപ്പുകളാണ് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഗോപാലകൃഷ്ണന്‍ തന്നെ ഗ്രൂപ്പുകള്‍ ഡിലീറ്റ് ചെയ്തു. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പിന്നാലെ അദ്ദേഹം തന്നെ പോലീസില്‍ പരാതിയും നല്‍കി. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന ഗ്രൂപ്പില്‍ സര്‍വ്വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ള അംഗങ്ങളെയാണ് ചേര്‍ത്തിരുന്നത്.

ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിൽ ഗോപാലകൃഷ്ണനെ അതൃപ്തി അറിയിക്കുകയും ചെയ്തു. പിന്നാലെയാണ് ഗ്രൂപ്പില്‍ അംഗങ്ങളാക്കപ്പെട്ടവര്‍ക്ക് ഗോപാലകൃഷ്ണന്റ സന്ദേശമെത്തിയത്. തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തുവെന്നും ഫോണ്‍ കോണ്‍ടാക്ടിലുള്ളവരെ ചേര്‍ത്ത് 11 ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നുമായിരുന്നു സന്ദേശം. മാന്വലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്തെന്നും ഉടന്‍ ഫോണ്‍ മാറ്റുമെന്നുമാണ് അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് അറിയിപ്പ് നല്‍കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !