ഡെറാഡൂൺ : ഉത്തരാഖണ്ഡില്‍ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർ മരിച്ചു. 28 ഓളം പേര്‍ അപകടത്തിൽ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. തിങ്കളാഴ്ച രാവിലെ അല്‍മോറ ജില്ലയിലെ രാംനഗറിലാണ് അപകടം നടന്നത്. അതേ സമയം മരിച്ചവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.
ഗര്‍വാളില്‍ നിന്ന് കുമയൂണിലേക്ക് പോകുകയായിരുന്നു ബസ്. അല്‍മോറയിലെ മാര്‍ച്ചുലയില്‍ എത്തിയപ്പോൾ ബസ് നിയന്ത്രണം തെറ്റി 200 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് ജില്ലാ കളക്ടര്‍ അലോക് കുമാര്‍ പാണ്ഡെ പറഞ്ഞു. ബസില്‍ 40 ഓളം യാത്രക്കാരുണ്ടായിരുന്നു. ഇതാണ് മരണ നിരക്ക് കൂട്ടാനിടയാക്കിയത്. അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാരും പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അപകടത്തിൽ പരിക്കേറ്റവരെ അൽമോറയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കളക്ടർ പറഞ്ഞു. അതേ സമയം അപകടത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.