കൊച്ചി: രാജിവെച്ചൊഴിഞ്ഞ അഭിനേതാക്കളുടെ കമ്മിറ്റിയെ തിരിച്ചു കൊണ്ടുവരണമെന്ന് എഎംഎംഎ യോഗത്തിൽ സുരേഷ് ഗോപി. മോഹൻലാൽ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും. സിദ്ദിഖ് അടക്കമുള്ളവർ സംഘടനയിലേക്ക് തിരികെ വരും. കുറ്റം തെളിയും വരെ അവർ ആരോപണവിധേയർ മാത്രമെന്ന് സുരേഷ് ഗോപി കൊച്ചിയിൽ പറഞ്ഞു.
അമ്മയിൽ പുതിയൊരു കമ്മിറ്റി വരും. ഇന്ന് അതിനുള്ള തുടക്കം കുറിച്ചിട്ടുണ്ട്. ഇനി ഉത്തരവാദപ്പെട്ടവർ വരട്ടെ- സുരേഷ് ഗോപി പറഞ്ഞു. പ്രശ്നങ്ങളെത്തുടർന്ന് കമ്മിറ്റി രാജിവെക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അതൊക്കെ അവിടെ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മോഹൻലാൽ തന്നെ ആയിരിക്കുമോ വീണ്ടും വരിക എന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ ഉത്തരം നൽകിയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.