കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റിയെന്ന് കേസിൽ സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോടാണ് സംഭവം. അലക്ഷ്യമായി ബസ് ഓടിച്ചതിനാണ് കേസെടുത്തത്. ഇന്നലെ വൈകിട്ട് കോട്ടൂളിയിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്റ്റോപ്പിൽ നിർത്തിയിരുന്ന ബസ് വാഹനവ്യൂഹം ശ്രദ്ധിക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നു. മുമ്പിലുള്ള എസ്കോർട്ട് വാഹനം കടന്ന് പോയതിന് ഇടയിലേക്കാണ് ബസ് കയറിയത്. അശ്രദ്ധമായും അപകടമായും വാഹനമോടിച്ചതിന് ബസ് ഡ്രൈവർ രാജേഷിനെതിരെ കേസ് എടുത്തിട്ടുണ്ട്.
ഇന്നലെ ബാലസംഘം പരിപാടി കഴിഞ്ഞ് മറ്റൊരു പരിപാടിക്കായി മുഖ്യമന്ത്രിയും സംഘവും പോകുന്ന സമയത്താണ് സംഭവം. നരിക്കുനിയിൽ വച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റിയ ബസ് സംഭവസ്ഥലത്ത് വച്ച് തന്നെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വാഹനമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ബസ് ഡ്രൈവർ പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.