കേരളത്തിലെ എംപിമാർ പാർലമെന്റിൽ വഖഫ് ബില്ലിന് അനുകൂലമായി കൈ ഉയർത്തണം; കെ.സുരേന്ദ്രൻ

കൊച്ചി: വഖഫ് ബോർഡിന്റെ അധിനിവേശത്തിനെതിരെ സമരം ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ എംപിമാർ പാർലമെന്റിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ബില്ലിന് അനുകൂലമായി കൈ ഉയർത്തണം. കേരളത്തിലെ പൊതു സമൂഹത്തിനൊപ്പം നിൽക്കാൻ എംപിമാർക്ക് ബാധ്യതയുണ്ട്. അതിന് അവർ തയാറായില്ലെങ്കിൽ എംപിമാരുടെ ഓഫിസിലേക്ക് മാർച്ച് നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.

‘‘ഇത് മുനമ്പത്തെ മാത്രം പ്രശ്നമല്ല. ജനങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്. വഖഫിന്റെ പേരിൽ ആരെയും കുടിയൊഴിപ്പിക്കാം എന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഇത് കേരളത്തെ ബാധിക്കുന്ന വിഷയമാണ്. വഖഫ് ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കണം. വഖഫ് പരിഷ്ക്കരണത്തിനെതിരായ പ്രമേയം കേരളത്തിനെതിരാണ്’’ – സുരേന്ദ്രൻ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിൽ വാർഡ് പുനർ വിഭജനത്തിൽ വ്യാപകമായ ക്രമക്കേടാണ് നടക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളെ രാഷ്ട്രീയമായി കൈപിടിയിലൊതുക്കാൻ സിപിഎം ശ്രമിക്കുന്നു. ജില്ലാ ഭരണകൂടങ്ങളുടേയും സംസ്ഥാന സർക്കാരിന്റെയും പിന്തുണയോടെയാണിത്. യുഡിഎഫ് ഇതിൽ മൗനം അവലംബിക്കുകയാണ്. ഇതിനെതിരെ രാഷ്ട്രീയമായും നിയമപരമായും ബിജെപി പോരാടും.

പാർട്ടിയുടെ മെംബർഷിപ്പ് പ്രവർത്തനവും സജീവ അംഗത്വവിതരണവും ഊർജിതമാക്കും. എല്ലാ ജില്ലകളിലും വരണാധികാരികളെ നിയമിച്ചു കഴിഞ്ഞു. ബൂത്ത്-മണ്ഡലം പുനസംഘടന ഡിസംബറിൽ നടക്കും. ജനുവരി- ഫെബ്രുവരി മാസങ്ങളിൽ ജില്ലാ-സംസ്ഥാന പുനസംഘടന നടക്കും. ഡിസംബർ 6,7 തിയതികളിൽ കൊച്ചിയിൽ നടക്കുന്ന നേതൃയോഗത്തിൽ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ചു ചർച്ച ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !