സ്ത്രീയുടെ സ്വകാര്യതയെ ബാധിക്കാത്തവിധം ചിത്രമെടുക്കുന്നത്​ കുറ്റകരമായി കാണാനാവില്ല; ഹൈക്കോടതി

കൊച്ചി: സാധാരണ സാന്നിധ്യമുണ്ടാകാറുള്ള പൊതുസ്ഥലത്ത്​ അനുമതിയി​ല്ലാതെ സ്ത്രീയുടെ ചിത്രമെടുക്കുന്നത്​ കുറ്റകരമല്ലെന്ന് ​ഹൈക്കോടതി. വീടിന് മുന്നിൽ നിന്നിരുന്ന സ്ത്രീയുടെ ഫോട്ടോയെടുക്കുകയും അശ്ലീല അംഗവിക്ഷേപങ്ങൾ കാട്ടുകയും ചെയ്തെന്ന കേസിൽ നോർത്ത് പറവൂർ സ്വദേശിക്കെതിരായ കുറ്റങ്ങൾ ഭാഗികമായി റദ്ദാക്കിയ ഉത്തരവിലാണ്​ കോടതിയുടെ നിരീക്ഷണം​. പരാതിയിൽ പറയുന്ന ആംഗ്യങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ളതാണെന്നും പ്രതിക്കെതിരെ പ്രോസിക്യൂഷൻ നടപടി തുടരാമെന്നും കോടതി വ്യക്തമാക്കി.

പൊതുസ്ഥലത്തോ മറ്റുള്ളവരുടെ സാന്നിധ്യമുള്ള സ്വകാര്യ സ്ഥലത്തോ വെച്ച്​ സ്വകാര്യതയെ ബാധിക്കാത്തവിധം ചിത്രമെടുക്കുന്നത്​ കുറ്റകരമായി കാണാനാവില്ല. എന്നാൽ, ഇതേ സ്ഥലത്ത്​ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളുടെയോ സ്വകാര്യ പ്രവൃത്തിയുടെയോ ചിത്രമെടുക്കുന്നതാണ്​ കുറ്റകരമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. 2022 മേയ് മൂന്നിന്​ കാറിലെത്തിയ പ്രതിയും മറ്റൊരാളും വീടിന് മുന്നിൽ നിന്നിരുന്ന സ്ത്രീയുടെ ഫോട്ടോയെടുത്തെന്നാണ് ആരോപണം. 

ചോദ്യം ചെയ്തപ്പോൾ ഇരുവരും അശ്ലീല ആംഗ്യങ്ങൾ കാട്ടിയെന്നാണ് കേസ്. പറവൂർ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം നൽകി. തുടർന്ന്, കേസ് റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് ഒന്നാം പ്രതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തന്‍റെ മൊബൈൽ ​ഫോണിൽനിന്ന് ഫോട്ടോ കണ്ടെടുത്തിട്ടില്ലെന്നും സാക്ഷികൾക്ക് കേട്ടുകേൾവി മാത്രമാണുള്ളതെന്നും ഹർജിയിൽ ആരോപിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !