കോഴിക്കോട്: തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്ന ആരോപണങ്ങളിൽ വിശദമായ മറുപടിയുമായി യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസ്. മറുനാടൻ മലയാളിയെ താൻ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്ന് രമ്യ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ഷാജൻ സ്‌കറിയയ്‌ക്കൊപ്പമുള്ള ചിത്രം വച്ച് പിന്തുണ പ്രഖ്യാപിച്ചതിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും അവർ പറഞ്ഞു.
ഞാൻ മറുനാടൻ എന്ന ഓൺലൈൻ മാധ്യമത്തെ സപ്പോർട്ട് ചെയ്യുന്നു എന്നതായിരുന്നു. ഇത് സംബന്ധിച്ച് ഞാൻ എന്റെ നിലപാട് ഒരിക്കൽ വ്യക്തമാക്കിയതാണ്. ഒരു ഓൺലൈൻ മാധ്യമത്തോടും എനിക്ക് മമതയോ കൂറോ ഇല്ല. അങ്ങനെ പിന്തുണയ്ക്കേണ്ട കാര്യവുമില്ല, ഞാൻ പിന്തുണയ്ക്കുന്നുമില്ല.
അത്തരം മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ കുറിച്ച് വ്യക്തിപരമായി എനിക്ക് അത്ര നല്ല അഭിപ്രായവും അല്ല. എതിർ ശബ്ദങ്ങളെ ഇല്ലാതെയാക്കുക എന്ന ഇടതുപക്ഷത്തിന്റെ നയങ്ങൾ നടപ്പിലാക്കുന്നത് കണ്ടപ്പോഴാണ് ഓൺലൈൻ മാധ്യമ വക്താവിന്റെ ചിത്രം വെച്ച് പിന്തുണയുമായി രംഗത്തെത്തിയത്. അത് അദ്ദേഹത്തിന്റെ എല്ലാ വാർത്തകൾക്കുമുള്ള പിന്തുണയോ വ്യക്തിക്കുള്ള പിന്തുണയോ അല്ല, ആയിരുന്നില്ല.
എന്റെ പ്രിയപ്പെട്ട എന്നെ സ്നേഹിക്കുന്നവർക്ക് അന്നത്തെ പിന്തുണ വേദന സൃഷ്ടിച്ചു എങ്കിൽ ഞാൻ നിർവ്വ്യാജം ഖേദം പ്രകടിപ്പിക്കുകയാണ് എന്നാണ് രമ്യാ ഹരിദാസ് ഫേസ്ബുക്കിൽ രേഖപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.